Share this Article
News Malayalam 24x7
മലയാളി ദമ്പതികള്‍ ഗുരുഗ്രാമിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്
വെബ് ടീം
3 hours 57 Minutes Ago
1 min read
ASLAM

കോഴിക്കോട്: മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂര്‍ സ്വദേശിയായ മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫര്‍ഹാന (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാം സെക്ടര്‍ 68 ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്‌ലാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന അസ്ലം ഏതാനും മാസം മുന്‍പാണ് ഭാര്യയ്‌ക്കൊപ്പം ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു അസ്ലം. ഫര്‍ഹാനയെ കഴുത്ത്ഞെരിച്ച് കൊന്ന് അസ്ലം ജീവനൊടുക്കിയതാണെന്ന് ഗുരുഗ്രാം പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.ദമ്പതികളുടെ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് ബാദ്ഷാപുര്‍ പൊലീസ് പറഞ്ഞു.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഡല്‍ഹി സദര്‍ ബസാറിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഡല്‍ഹിയിലെത്തിയ ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ വിട്ടുനല്‍കുമെന്നാണ് വിവരം. നാരകശ്ശേരി മുഹമ്മദ് ബാഖവി-നഫീസ് ദമ്പതികളുടെ മകനാണ് അസ്ലം. സഹോദരങ്ങള്‍: ഉവൈസ്, റംല. അബ്ദുറഹ്മാന്‍-പരേതയായ ജമീല ദമ്പതികളുടെ മകളാണ് ഫര്‍ഹാന. സഹോദരങ്ങള്‍: ഫൗസിയ, ഫൈസല്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories