Share this Article
News Malayalam 24x7
റഷ്യയിലെ കാംചത്ക ഉപദ്വീപിൽ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പില്ല
Earthquake Strikes Russia's Kamchatka Peninsula

റഷ്യയില്‍ വന്‍ കടല്‍ഭൂകമ്പം. കാംചത്ക ഉപദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.പ്രാദേശിക സമയം  ഉച്ചകഴിഞ്ഞ് 3.35 ന് ആയിരുന്നു ഭൂകമ്പം. 140 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം. വിലൂചിന്‍സ്‌ക് പട്ടണത്തിന് 123 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറാണ് പ്രഭവകേന്ദ്രം.അപകടമൊന്നുമില്ലെന്ന് യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories