Share this Article
News Malayalam 24x7
ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള സംഘർഷം രൂക്ഷം; 5 പേർ കൊല്ലപ്പെട്ടു
 Five Killed in Missile Attack on Presidential Palace in Aden

യമന്റെ ഔദ്യോഗിക സർക്കാരിന്റെ ആസ്ഥാനമായ ഏദനിലെ അൽ-മാഷീഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാർഡുകളും സാധാരണക്കാരായ ജീവനക്കാരുമാണ് കൊല്ലപ്പെട്ടവരിലധികവും.

ആക്രമണ സമയത്ത് യമൻ പ്രധാനമന്ത്രി ശയാ അൽ-സിന്ദാനിയും മന്ത്രിമാരും കൊട്ടാരത്തിലുണ്ടായിരുന്നെങ്കിലും അവർ  സുരക്ഷിതരാണെന്ന് യമൻ വിവരസാങ്കേതിക വകുപ്പ് അറിയിച്ചു. സൗദി അറേബ്യയുടെ പിന്തുണയുള്ള യമൻ സർക്കാരിനെ ലക്ഷ്യമിട്ട് ഹൂതികൾ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് ഈ മിസൈൽ-ഡ്രോൺ ആക്രമണം. സംഭവത്തിന് പിന്നാലെ സൗദി സഖ്യസേനയും ഹൂതികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories