മുതിര്ന്ന ബിജെപി നേതാവും മുന് ഉപപ്രധാനമന്ത്രിയുമായ എല്.കെ അദ്വാനി ആശ്രുപത്രിയില്. ഡല്ഹിയിലെ അപ്പോളോ ആശുപത്രിയില് ചികിത്സയിലുള്ള അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണ്. നെഞ്ചിലെ അണുബാധയെ തുടര്ന്നാണ് 98 കാരനായ അദ്വാനിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്.കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ അദ്വാനിയെ ആശുപത്രിയില് സന്ദര്ശിച്ചു. ബിജെപി പ്രസിഡന്റ്, കേന്ദ്ര ആഭ്യന്തരമന്ത്രി തുടങ്ങിയ പദവികള് അദ്ദേഹം വഹിച്ചിട്ടുണ്ട്. മൊറാര്ജി ദേശായി മന്ത്രിസഭയില് അദ്വാനി വാര്ത്താവിതരണ മന്ത്രിയായിരുന്നു.