മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാന് തുടര്സമരങ്ങള് നടത്താന് ഇന്ത്യസഖ്യം. നവരാത്രിക്ക് ശേഷം സമരം തുടങ്ങാനാണ് തീരുമാനം. 25ന് പ്രതിഷേധ റാലി നടത്താനാണ് ആലോചന. 24ന് ഡല്ഹിയിലെത്താന് എംപിമാര്ക്ക് നിര്ദേശം നല്കി. റാലിക്ക് മുന്പ് ഇന്ത്യ സഖ്യം അനൗപചാരിക യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. നവംബര് ഒന്നിന് ഡൽഹി രാംലീല മൈതാനിയില് മഹാറാലി നിശ്ചയിച്ചിട്ടുണ്ട്. എല്ലാ ഇന്ത്യസഖ്യനേതാക്കളും റാലിയില് പങ്കെടുക്കും.