Share this Article
News Malayalam 24x7
എണ്ണ ഇറക്കുമതിയില്‍ ആശ്വാസം, റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യക്കെതിരെ തീരുവ ഉപരോധമില്ല; ട്രംപ്
US Waives Tariffs on Russian Oil Imports

എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യക്കെതിരെ അമേരിക്കന്‍ തീരുവ ഉപരോധമില്ല. 100 ശതമാനം തീരുവ ചുമത്താനുള്ള നിയമം ഇന്ത്യക്ക് ബാധകമാക്കേണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. റഷ്യയില്‍ നിന്ന് ഡീസല്‍ ഇറക്കുമതി ചെയ്യാനുളള ട്രംപിന്റെ തീരുമാനമാണ് ഇന്ത്യക്ക് ഗുണമായത്. മാത്രമല്ല പല യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ടെന്നും തീരുവ ഉപരോധത്തിന് തുനിഞ്ഞാല്‍ ബന്ധം വഷളാവുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.  റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്താനുള്ള നിയമം ഒരുമാസം മുന്‍പാണ് അമേരിക്ക പാസാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories