Share this Article
ഇന്ന് അന്താരാഷ്ട്ര പോളിയോ ദിനം; പോളിയോക്കെതിരെ കൈകോർത്ത് ലോകം
World Polio Day 2026

ഇന്ന് ലോക പോളിയോ ദിനം. കുട്ടികളെ തളര്‍ത്തുന്ന മാരകമായ പോളിയോ എന്ന പകര്‍ച്ചവ്യാധിക്കെതിരെ അവബോധം വളര്‍ത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. പോളിയോ അവസാനിപ്പിക്കാൻ നമുക്കൊരുമിക്കാം എന്നതാണ് ഇത്തവണത്തെ സന്ദേശം.


പോളിയോയ്ക്കുള്ള ആദ്യ വാക്‌സിന്‍ വികസിപ്പിച്ച മെഡിക്കല്‍ ടീമിനെ നയിച്ച ഡോ. ജോനാസ് സാല്‍ക്കിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര പോളിയോ ദിനമായി ആചരിക്കുന്നത്.  ഡോ. ജോനാസ് സാല്‍ക്കിന്റെ നിസ്സ്വാര്‍ത്ഥ സേവനവും  ദീര്‍ഘവീക്ഷണവും നമുക്ക് നല്‍കിയ ആത്മവിശ്വാസം വലുതാണ്.

റോട്ടറി ഇന്റര്‍നാഷണലാണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്. അഞ്ച് വയസ്സില്‍ താഴെയുള്ള കുരുന്നുകളെ  ബാധിക്കുന്ന ഈ രോഗം, നാഡീവ്യൂഹത്തെ തകര്‍ത്ത് അംഗവൈകല്യത്തിനോ മരണത്തിനോ കാരണമാകുന്നു. പോളിയോയ്ക്ക് ഫലപ്രദമായ ചികിത്സയില്ല , കൃത്യസമയത്ത് നല്‍കുന്ന വാക്‌സിന്‍ മാത്രമാണ് ഇതിന്റെ ഏക പ്രതിരോധ മാര്‍ഗ്ഗം. 


അഞ്ച് വയസ്സില്‍ താഴെയുള്ള കുരുന്നുകളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയായ പോളിയോയെ ഭൂമുഖത്തുനിന്ന് എന്നെന്നേക്കുമായി തുടച്ചുനീക്കാന്‍ ലോകം കൈ കോര്‍ത്തതിന്റെ ഫലമായി പോളിയോയെ ഫലപ്രദമായി ചെറുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 1988ല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷം 2026 ലെത്തുമ്പോള്‍ ലോകത്തെ പോളിയോ കേസുകള്‍ വെറും 1 % ശതമാനമായി കുറഞ്ഞു. TOGETHER WE END POLIO' എന്ന ഈ വര്‍ഷത്തെ സന്ദേശം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഈ ആഗോള ഐക്യത്തിന്റെ പ്രാധാന്യമാണ്. പോളിയോ ദിനം കേവലം ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല; മറിച്ച്, കുട്ടികളുടെ സുരക്ഷിതമായ നാളുകള്‍ക്കായി ലോകം മുഴുവന്‍ ഒന്നിക്കുന്നതിന്റെ പ്രഖ്യാപനം കൂടിയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories