Share this Article
News Malayalam 24x7
സ്വീറ്റ്സ് ചോദിച്ച് അഡ്രസ് നൽകി; വീട്ടുപടിക്കൽ ഡെലിവറി ബോയ്സിന്റെ നീണ്ട നിര, നാട് വിട്ട് വീരമണി
Instagram influencer Veeramani

പാവലിക്ക് സൗജന്യമായി പലഹാരം ചോദിച്ച തമിഴ്‌നാട് സ്വദേശിയായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ വീരമണിക്ക് സോഷ്യൽ മീഡിയ കൊടുത്തത് എട്ടിന്റെ പണി. പലഹാരങ്ങൾ അയച്ചുനൽകാനായി സോഷ്യൽ മീഡിയയിൽ വീട്ടുപേരും വിലാസവും പങ്കുവെച്ചതോടെയാണ് അപ്രതീക്ഷിത സംഭവങ്ങളുടെ തുടക്കം. പലഹാരങ്ങൾക്ക് പകരം പാലും പലചരക്ക് സാധനങ്ങളും മുതൽ ടിവിയും ഫ്രിഡ്ജും വരെ ക്യാഷ് ഓൺ ഡെലിവറി വഴി ആളുകൾ വീരമണിയുടെ വിലാസത്തിലേക്ക് ഓർഡർ ചെയ്തു. വീട്ടുപടിക്കൽ ഡെലിവറി ബോയ്സിന്റെ നീണ്ട നിര രൂപപ്പെടുകയും ലക്ഷക്കണക്കിന് രൂപ കൈയിൽനിന്ന് കൊടുക്കേണ്ട അവസ്ഥ വരികയും ചെയ്തതോടെ വീരമണി വെട്ടിലായി. ഒടുവിൽ ഓർഡറുകളുടെ പ്രവാഹം കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ദയവുചെയ്ത് ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹത്തിന് പുതിയ വീഡിയോ പങ്കുവെക്കേണ്ടി വന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories