Share this Article
KERALAVISION TELEVISION AWARDS 2025
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് വിവാഹ മംഗളാശംസകള്‍ നേരാന്‍ മമ്മൂട്ടിയും മോഹന്‍ലാലുമെത്തി
Mammootty and Mohanlal came to wish Suresh Gopi's daughter Bhagya Suresh on her wedding.

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് വിവാഹ മംഗളാശംസകള്‍ നേരാന്‍ മമ്മൂട്ടിയും മോഹന്‍ലാലുമെത്തി.  മോഹന്‍ലാലും ഭാര്യ സുചിത്രയും ,മമ്മൂട്ടിയും ഭാര്യ സുല്‍ഫിത്തും ഉള്‍പ്പടെ കുടുംബസമേതമാണ് എത്തിയത്.ഇന്ന് രാവിലെ 8.45 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് ഭാഗ്യ സുരേഷിന്‍റെ വിവാഹം. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ്  വരന്‍. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരുടെ നീണ്ട നിരയുണ്ട്.

സിനിമാലോകത്തുനിന്ന് ജയറാം, ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങള്‍ എത്തുമെന്നാണ് വിവരം. വിവാഹത്തിന് ശേഷം 19 ന് കൊച്ചിയിലും 20 ന് തിരുവനന്തപുരത്തും വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. സിനിമ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ കൊച്ചിയിലെ വിരുന്നില്‍ പങ്കെടുക്കും. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് തിരുവനന്തപുരത്തെ വിരുന്നിലേക്ക് ക്ഷണം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories