Share this Article
KERALAVISION TELEVISION AWARDS 2025
ആരാധകര്‍ക്കായി പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് ടൊവിനോ തോമസ്
Tovino Thomas released the title poster of the new film for fans

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് നടന്‍ ടൊവിനോ തോമസ്. എഡിറ്റര്‍ സൈജു ശ്രീധരന്‍ സംവിധായകനാവുന്ന ചിത്രത്തിന് 'മുന്‍പേ' എന്നാണ് പേരിട്ടിരിക്കുന്നത്. അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തില്‍ തന്റേതായ സ്ഥാനം ഊട്ടിയുറപ്പിച്ച യുവതാരം ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'മുന്‍പേ'. സൈജു ശ്രീധരന്റെ സംവിധാനത്തിലെത്തുന്ന ചിത്രം പ്രണയം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. ടൊവിനോയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം.

തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും പേല്‍ ബ്ലു ഡോട്ട് പിക്‌ചേര്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന പ്രണയചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ടിന തോമസാണ്. ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രത്തിന് ശേഷം തിയേറ്റര്‍ ഓഫ് ഡ്രീംസുമായ് ചേരുന്ന സിനിമയാണ് 'മുന്‍പേ'.റിലീസിന് തയ്യാറെടുക്കുന്ന 'ഫുട്ടേജ്'എന്ന ചിത്രത്തിന് ശേഷം സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'മുന്‍പേ'. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം പശ്ചാത്തലസംഗീതം ഒരുക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ റെക്സ് വിജയന്റേതാണ്. ഇരുവരും ആദ്യമായ് ഒരുമിച്ച് സ്‌കോറും സോങ്ങും ചെയ്യുന്നു എന്ന പ്രത്യേകതയും 'മുന്‍പേ'ക്കുണ്ട്. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് സംവിധായകന്‍ തന്നെയാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories