Share this Article
Union Budget
20 വർഷങ്ങൾക്ക് ശേഷം ടാറ്റ സിയറ എത്തുമ്പോൾ…
The Return of Tata Sierra After Two Decades

വാഹന ലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളിലേക്ക് ഏവർക്കും സ്വാഗതം. ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വാഹനത്തെക്കുറിച്ചാണ് - ടാറ്റ മോട്ടോഴ്‌സിൻ്റെ പുത്തൻ സിയറഹാരിയർ ഇവിയുടെ തകർപ്പൻ വിജയത്തിന് ശേഷം ടാറ്റ മോട്ടോർസ് ഈ വർഷത്തെ തങ്ങളുടെ പ്രധാന ലോഞ്ചായ സിയറയുമായി എത്തുകയാണ്. 2025-ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ഈ മോഡൽ പ്രദർശിപ്പിച്ചിരുന്നു. 

ഇപ്പോൾ ഇതാ, സിയറയുടെ സ്പൈ ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. വാഹനങ്ങളുടെ സവിശേഷതകളെക്കുറിച്ച് ധാരണ നൽകുന്നതാണ് ഈ ചിത്രങ്ങൾ. 

ഏകദേശം ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ടാറ്റ സിയറ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുന്നത്. ഈ തിരിച്ചുവരവിലൂടെ, ഈ സെഗ്‌മെൻ്റിലെ തങ്ങളുടെ ആധിപത്യം വീണ്ടെടുക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.


സിയറയുടെ ഇവി പതിപ്പിന് പുറമോ പെട്രോൾ , ഡീസൽ എഞ്ചിൻ പതിപ്പും പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. പുറത്തുവന്ന സ്പൈ ചിത്രങ്ങൾ നൽകുന്ന സൂചന അനുസരിച്ച്, സിയറ ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈനും അത്യാധുനിക ഫീച്ചറുകളുമായിട്ടായിരിക്കും എത്തുക. മികച്ച ഡ്രൈവിംഗ് അനുഭവം നൽകുന്നതിനായി, ട്രിപ്പിൾ-സ്ക്രീൻ ലേഔട്ട് ഉണ്ടാകും.ഈ ഓരോ സ്ക്രീനിനും 12.3 ഇഞ്ച് വലുപ്പമുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.


ഇതിൽ ഒരു സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിൻ്റെ സെൻ്റർ യൂണിറ്റായും, മറ്റൊന്ന് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററായും പ്രവർത്തിക്കും. മൂന്നാമത്തെ സ്ക്രീൻ മുൻവശത്തെ യാത്രക്കാരന് വേണ്ടിയുള്ളതായിരിക്കും. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ച മഹീന്ദ്ര XUV 9e-യിൽ നിന്നാണ് ഈ സ്ക്രീൻ ലേഔട്ടിന് പ്രചോദനം ലഭിച്ചതെന്നാണ്  അഭ്യൂഹങ്ങൾ


മറ്റ് പ്രധാന സവിശേഷതകളിലേക്ക് കടന്നാൽ, സിയറയിൽ ഒരു പനോരമിക് സൺറൂഫ്, ഹാർമൻ സൗണ്ട് സിസ്റ്റം, ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, സ്റ്റൈലിഷ് ഫോർ-സ്‌പോക്ക് മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡാഷ്‌ബോർഡിലെ സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ, ഓട്ടോമാറ്റിക് അഡ്ജസ്റ്റബിൾ വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും ഉണ്ടാകും.


സുരക്ഷയുടെ കാര്യത്തിലും സിയറ ഒട്ടും പിന്നിലായിരിക്കില്ല. അടുത്തിടെ പുറത്തിറങ്ങിയ ഹാരിയർ ഇവിയിലെ പല സുരക്ഷാ ഫീച്ചറുകളും സിയറയിലും പ്രതീക്ഷിക്കാം. 

സറൗണ്ട്-വ്യൂ ക്യാമറ,  ലെവൽ 2 ADAS അതായത് അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റംസ്,  നിരവധി ഓട്ടോണമസ് ഫംഗ്ഷനുകളോടെ, ഒരു HD റിയർവ്യൂ മിറർ, ഏഴ് എയർബാഗുകൾ എന്നിവയൊക്കെ സിയറയിലും പ്രതീക്ഷിക്കാം


ഇനി എഞ്ചിൻ ഓപ്ഷനുകളിലേക്ക് വരാം. ഐസിഇ പതിപ്പിൽ 2.0 (രണ്ട്) ലിറ്റർ ഡീസൽ എഞ്ചിനും 1.5 ( ഒന്നര) ലിറ്റർ ടർബോചാർജ്ഡ് GDI പെട്രോൾ എഞ്ചിനും ഉണ്ടാകാൻ സാധ്യതയുണ്ട്. ഹാരിയറിലും സഫാരിയിലും ഉപയോഗിക്കുന്ന അതേ പവർപ്ലാന്റാണ് ഈ ഡീസൽ എഞ്ചിൻ. ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ലഭ്യമായേക്കും.


ഇലക്ട്രിക് പതിപ്പിൽ ഹാരിയർ ഇവിയിൽ ഉപയോഗിച്ചിരിക്കുന്ന അതേ ബാറ്ററി പാക്കും ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് (AWD) സജ്ജീകരണവും ഉണ്ടാകാനാണ് സാധ്യത. ഇത് മികച്ച പ്രകടനവും റേഞ്ചും നൽകുമെന്ന് പ്രതീക്ഷിക്കാം.ടാറ്റ സിയറയുടെ തിരിച്ചുവരവ് ഇന്ത്യൻ എസ്‌യുവി വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ആകർഷകമായ രൂപകൽപ്പന, അത്യാധുനിക ഫീച്ചറുകൾ, ശക്തമായ എഞ്ചിൻ ഓപ്ഷനുകൾ, ടാറ്റയുടെ വിശ്വാസ്യത എന്നിവയെല്ലാം സിയറയെ പ്രിയങ്കരമാക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories