ഫുട്‍ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ക്രിസ്മസ് സമ്മാനമായി കോടികൾ വിലമതിക്കുന്ന കാർ കിട്ടിയിട്ടുണ്ട്. ആറ് കോടിയോളം രൂപ വില വരുന്ന റോൾസ് റോയ്സ് ഡോൺ നൽകി പങ്കാളി ജോർജിന റോഡ്രിഗസ് ആണ് 2022ൽ താരത്തെ അത്ഭുതപ്പെടുത്തിയത്. ഈ ക്രിസ്മസ് കാലത്തും ക്രിസ്റ്റ്യാനോയ്ക്ക് ഒരു കിടിലൻ സമ്മാനം കിട്ടിയിട്ടുണ്ട്.ക്രിസ്റ്റ്യാനോയ്ക്കും ക്ലബിലെ മറ്റ് താരങ്ങള്‍ക്കും ഒരു കോടിയിലധികം വില മതിയ്ക്കുന്ന ബിഎംഡബ്യൂ കാറുകളാണ് സൗദി പ്രോ ലീഗ് ക്ലബായ അല്‍ നസര്‍ നല്‍കിയിരിക്കുന്നത്.കാർ മാത്രമല്ല സ്വന്തം പേരോട് കൂടിയ പേഴ്സണലൈസ് ചെയ്ത നമ്പർ പ്ലേറ്റും ഇതോടൊപ്പമുണ്ട്.
മുഹമ്മദ് യൂസഫ് നാഗി മോട്ടേഴ്‌സുമായുളള കരാറിന്റെ അടിസ്ഥാനത്തിലാണ് അല്‍ നസര്‍ കാറുകള്‍ സമ്മാനമായി നല്‍കിയത്.
2027 വരെയാണ് കരാറിന്റെ കാലാവധി. പ്രധാനമായും മിഡില്‍ ഈസ്റ്റില്‍ ബിഎംഡബ്യൂ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും വിതരണാവകാശവും സ്വന്തമായിട്ടുളളത് മുഹമ്മദ് യൂസഫ് നാഗി മോട്ടേഴ്‌സിനാണ്. ആഡംബരം ഫുട്‌ബോള്‍ താരങ്ങളെ കണ്ടുമുട്ടിയപ്പോള്‍ എന്നാണ് അല്‍ നസര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വാക്കുകള്‍. റൊണാള്‍ഡോ സമ്മാനമായി കിട്ടിയ പുതിയ ബിഎംഡബ്യൂ എക്‌സ് എം ലേബല്‍ റെഡിന്റെ അടുത്തു നില്‍ക്കുന്ന ചിത്രവും സമൂഹ മാധ്യമത്തില്‍ ശ്രദ്ധാകേന്ദ്രമാണ്.
550 കെഡബ്യൂ സിസ്റ്റം ഔട്ട് ഉളള ബിഎംഡബ്യൂ എക്‌സ് എം ലേബല്‍ റെഡ് ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് എറ്റവും ശക്തമായ ബിഎംഡബ്യൂ മോഡലാണ്. റൊണാള്‍ഡോയും ടീം മേറ്റും അവര്‍ക്കായി പ്രത്യേകം നിര്‍മിച്ച കാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. എന്തായാലും ക്രിസ്റ്റ്യാനോയുടെ കാര്‍ കളക്ഷനില്‍ ചേര്‍ത്തു വയ്ക്കാനായി ഒരു ആഡംബര കാറു കൂടി സ്വന്തമായിരിക്കുകയാണ്. ബുഗാട്ടി, ഫെരാരി, ലംബോര്‍ഗിനി തുടങ്ങി നിരവധി ആഡംബര കാറുകളാണ് ക്രിസ്റ്റ്യാനോയുടെ കളക്ഷനിലുളളത്.