ലോക വാഹനവിപണി ഇന്ത്യയുടെ കീഴില്‍ എന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ.. എന്നാല്‍ അധികം വൈകാതെ ഇന്ത്യ ലോക വാഹനവിപണി കീഴടക്കുമെന്നാണ് പുതിയ വിവരങ്ങള്‍. ലോകത്തെ പിടിച്ചടക്കുന്ന ഇന്ത്യന്‍ വാഹന കമ്പനികളെക്കുറിച്ചൊന്നറിയാം.
സൗത്ത് ആഫ്രിക്കയിലെ പിക്കപ്പ് എസ്യുവി വിപണിയില്‍ നിലവില്‍ മഹീന്ദ്രയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഓസ്‌ട്രേലിയയിലും മഹീന്ദ്രയുടെ വിപണി വന്‍ തോതിലാണ് ഉയര്‍ന്നിരിക്കുന്നത്. കുറഞ്ഞ വിലയില്‍ പ്രീമിയം വാഹനങ്ങള്‍ വിപണിയിലേക്കിറക്കുന്നതാണ് മഹീന്ദ്രയുടെ വളര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. ജീപ്പ്, ഫോര്‍ഡ് പോലുള്ള അമേരിക്കന്‍ വാഹനഭീമന്മാരുടെ കുത്തകയാണ് മഹീന്ദ്ര അനായാസം കൈക്കലാക്കിക്കൊണ്ടിരിക്കുന്നത്. വന്‍ വിലയുള്ള ഈ ബ്രാന്‍ഡുകളുടെ മെയിന്‍ഡനന്‍സ് കോസ്റ്റും ഡാമേജും മഹീന്ദ്രയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കൂടാതെ ജപ്പാനീസ് കാര്‍ ഉത്പാദകരുടെ അതേ ലെവലില്‍ തന്നെ വിശ്വാസ്യതയും ക്വാളിറ്റിയും മഹീന്ദ്രയുടെ പുതിയ മോഡലുകള്‍ക്ക് പ്രധാനം ചെയ്യുന്നത് അന്താരാഷ്ട്ര വിപണിയില്‍ മഹീന്ദ്രയുടെ മൂല്യം വര്‍ധിപ്പിക്കുന്നു.
കാര്‍ഷികോത്പാദനത്തിനായുള്ള ട്രാക്ടറുകളും ഓഫ്‌റോഡ് വാഹനങ്ങളും മഹീന്ദ്ര മുമ്പ് തന്നെ മറ്റ് രാജ്യങ്ങളില്‍ ഇറക്കുകയും മേഖലയില്‍ ശക്തി തെളിയിക്കുകയും ചെയ്തിരുന്നു. സ്‌കോര്‍പിയോ ആണ് അന്താരാഷ്ട്ര മേഖലയില്‍ മഹീന്ദ്രയുടെ ഏറ്റവും വിറ്റുപോകുന്ന വാഹനങ്ങളിലൊന്ന് ഇത് കൂടാതെ അമേരിക്കയില്‍ ഇറക്കിയ താറിന്റെ വകഭേദമായ റോക്‌സോറും വന്‍ വില്‍പനയുള്ള മഹീന്ദ്രയുടെ വാഹനങ്ങളിലൊന്നാണ്. ജാവ, യെസ്ഡി, ബിഎസ്എ എന്നീ കമ്പനികളിലൂടെ ഇരുചക്രവാഹനമേഖലയിലും മഹീന്ദ്ര പരീക്ഷണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
അമേരിക്കയേയും യൂറോപ്പിനെയും കൂടുതല്‍ പ്രീമിയം മോഡലുകളിറക്കി കീഴടക്കുകയാണ് മഹീന്ദ്രയുടെ പുതിയ ലക്ഷ്യം. സ്‌പോര്‍ട് മോഡല്‍ വാഹനങ്ങളിറക്കാനും മഹീന്ദ്ര പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് കമ്പനിയില്‍ നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്ന പുതിയ വിവരം
റോയല്‍ എന്‍ഫീല്‍ഡും വിദേശ വിപണിയില്‍ വന്‍ കുതിപ്പാണ് നേടിക്കൊണ്ടിരിക്കുന്നത്. അഡ്വവഞ്ചര്‍ ടൂററായ ഹിമാലയന് വലിയ സ്വീകരണമാണ് അമേരിക്കയും ഓസ്‌ട്രേലിയയും നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ തദ്ദേശീയ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണെ വില്‍പനയില്‍ തോല്‍പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന് സാധിച്ചിട്ടുണ്ട്.
വലിയ മോഡലുകളായ ഇന്റര്‍സെപ്റ്ററും കോണ്ടിനെന്റല്‍ ജി ടി യും സൂപ്പര്‍ മീറ്റിയോറും മാര്‍ക്കറ്റിലെ റെട്രോ ക്ലാസിക്ക് മോഡലുകളോട് കിടപിടിക്കുന്നു. അമേരിക്കയില്‍ പ്ലാന്റ് സ്ഥാപിച്ചതും റോയല്‍ എന്‍ഫീല്‍ഡിന് ഗുണം ചെയ്യുന്നുണ്ട്.
ബ്രിട്ടനില്‍ ട്രയംഫിനെയും വില്‍പനയില്‍ വിറപ്പിക്കുണ്ട് റോയല്‍ എന്‍ഫീല്‍ഡ്.
ചെറിയ മോഡലുകളായ ഹണ്ടറും ക്ലാസിക്കും മീറ്റിയോറും വില്‍പനയില്‍ കുതിച്ചു തുടങ്ങിയിട്ടുണ്ട്. തായ്‌ലന്റിലും ഇന്തോനേഷ്യയിലും ഇത് തന്നെയാണ് അവസ്ഥ.
വിദേശ വിപണിയില്‍ കുതിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ഇന്ത്യന്‍ ബ്രാന്‍ഡാണ് ബജാജ്. തെക്കേ അമേരിക്കന്‍ വിപണി ബജാജ് ദിനംപ്രതി കയ്യേറിക്കൊണ്ടിരിക്കുകയാണ്. ബ്രസീലില്‍ പള്‍സറിന് ഒന്നാം വില്‍പനയില്‍ ഒന്നാം സ്ഥാനം ലഭിച്ച വര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ഇത് കൂടാതെ ആഫ്രിക്കയിലും സിടി 100 പോലുള്ള വാഹനങ്ങള്‍ വന്‍തോതില്‍ വിറ്റുപോകുന്നുണ്ട്. വിലക്കുറവും വിശ്വാസ്യതയും തന്നെയാണ് ബജാജിന്റെയും വിപണിയ്ക്ക് ഗുണം ചെയ്യുന്നത്.
ടാറ്റയും വിദേശവിപണിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. തകര്‍ന്നുകൊണ്ടിരുന്ന ലാന്റ് റോവറും ജാഗ്വാറും ടാറ്റ വാങ്ങുകയും ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തുകഴിഞ്ഞു. കൂടാതെ ലോക ക്രാഷ് ടെസ്റ്റായ ഗ്ലോബല്‍ എന്‍കാപ്പില്‍ തുടര്‍ച്ചയായി 5 സ്റ്റാറുകള്‍ നേടുന്നത് ടാറ്റയ്ക്ക് വിദേശശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്.
ടിവിഎസും ഹീറോയും വിദേശമാര്‍ക്കറ്റുകളില്‍ തങ്ങളുടെ ചെറിയ മോഡലുകള്‍ അവതരിപ്പിച്ച് വിജയം നേടിക്കഴിഞ്ഞു
ഹെവി വാഹനനിർമാതാക്കളായ എയ്ചറും ഹിന്ദുസ്ഥാൻ മോട്ടേഴ്സും വിദേശവിപണിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. റഷ്യയും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമാണ് പ്രധാന വിപണി.
കുറഞ്ഞ വിലയും ഉയർന്ന നിലവാരവും തന്നെയാണ് ഇന്ത്യൻ വാഹനങ്ങൾക്ക് വിദേശ വിപണി പിടച്ചടക്കാൻ സഹായകമാഹുന്ന കാര്യങ്ങൾ.
പത്ത് വര്‍ഷത്തിന് ശേഷം ലോക വാഹന വിപണി ഇന്ത്യ കീഴടക്കിയാല്‍ കൗതുകമൊന്നുമില്ല. ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയും ഈ വിപണികൊണ്ട് പതിന്മടങ്ങാകും എന്നാണ് സാമ്പത്തിക വിദഗ്ദരും കണക്കാക്കുന്നത്.