Share this Article
News Malayalam 24x7
കേരളത്തിലെ ആദ്യത്തേത്! കറുത്ത നിറത്തിലെ ഒരേയൊരു എണ്ണവും ഇതുതന്നെ; രണ്ട് ആഡംബര എസ്‍യുവികൾ വാങ്ങി ഉണ്ണി മുകുന്ദൻ
വെബ് ടീം
posted on 11-07-2025
19 min read
unni

രണ്ട് പുതിയ ആഡംബര വാഹനങ്ങൾ സ്വന്തമാക്കി നടൻ ഉണ്ണി മുകുന്ദൻ. ലാൻഡ് റോവർ ഡിഫൻഡറും മിനി കൂപ്പർ കൺട്രിമാൻ ഇലക്ട്രിക്കുമാണ് നടൻ വാങ്ങിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ മിനി കൺട്രിമാൻ ജോൺ കൂപ്പർ വർക്സ് ആണിത്. നേരത്തെ ഡിഫൻഡർ 2 ലീറ്റർ പെട്രോൾ ഉണ്ണിമുകുന്ദന്റെ ഗാരേജിലുണ്ടായിരുന്നു. പുതിയ വാഹനവും പെട്രോൾ എൻജിൻ തന്നെയാണ്. 1.09 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 62 ലക്ഷം രൂപയാണ് എക്സ്ഷോറൂം.

മിനി കൂപ്പർ കൺട്രിമാൻ ജെഎസ്ഡബ്ല്യു ഇലക്ട്രിക്കിന്റെ കേരളത്തിലെ ആദ്യ മോഡലാണ് ഇത്. ഇന്ത്യക്ക് 20 ഇ കൺട്രിമാൻ ജെഎസ്ഡബ്ല്യു മാത്രമേ  അനുവദിച്ചിട്ടുള്ള അതിലൊന്നാണ് ഇത്. കറുത്ത നിറത്തിലെ കേരളത്തിലെ ഒരോയൊരു ഇലക്ട്രിക് കൺട്രിമാൻ ജെഎസ്ഡബ്ല്യു ഇതുതന്നെ.


ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളുമായി എത്തുന്ന ഇലക്ട്രിക് കാറാണ് കണ്‍ട്രിമാന്‍. 201 ബിഎച്ച്പി, 250 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടാറാണ് മിനി കണ്‍ട്രിമാന്റെ കരുത്ത്. 8.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കു കുതിക്കും. കൂടുതല്‍ കരുത്തുള്ള 494 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന കണ്‍ട്രിമാന്‍ എസ്ഇ ഓള്‍4 മോഡലും മിനി പുറത്തിറക്കുന്നുണ്ട്. ബേസ് മോഡലിന്റെ റേഞ്ച് 462 കി.മീ. എസ്ഇ കണ്‍ട്രിമാന്റെ റേഞ്ച് 433 കിമീ.ഡിഫൻഡർ 110, 2.0 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 296 ബി എച്ച് പി കരുത്തും 400 എൻ എം ടോർക്കും ഉൽപാദിപ്പിക്കുമിത്. എച്ച് എസ് ഇ വേരിയന്റാണ് ഉണ്ണി മുകുന്ദൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന വേരിയന്റുകളിൽ ഒന്നാണിത്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ്സ് ചാർജിങ്, മെറിഡിയൻ ഓഡിയോ സിസ്റ്റം, ഇലക്ട്രിക്കലി നിയന്ത്രിക്കാൻ കഴിയുന്ന മുൻസീറ്റുകൾ, 360 ഡിഗ്രി ക്യാമറ, എൽ ഇ ഡി ഹെഡ് ലൈറ്റുകൾ, പനോരമിക് സൺറൂഫ് എന്നിങ്ങനെ ഫീച്ചറുകളുടെ ഒരു നീണ്ട നിര ഈ എസ് യു വിയിൽ കാണുവാൻ കഴിയും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article