Share this Article
News Malayalam 24x7
മുന്നില്‍ നിന്ന് മാറാന്‍ മുതിരാതെ മാരുതി ; ടോപ് ടെന്‍ വിൽപ്പനയുള്ള കാറുകള്‍ കാണാം
വെബ് ടീം
posted on 13-04-2023
5 min read
Top Ten Best Selling Cars In India

2023 മാര്‍ച്ച് വരേയുള്ള ഇന്ത്യന്‍ കാറുകളുടെ വില്‍പ്പന പട്ടിക പുറത്ത് വരുമ്പോള്‍ മുന്നില്‍ മാരുതി സുസൂക്കി തന്നെ. ലോകത്തിലേറ്റവും വില്‍പ്പനയുള്ള കാറെന്ന ഖ്യാതിയുമായി ആള്‍ട്ടോ പടിയിറങ്ങുമ്പോള്‍ ആള്‍ട്ടോയുടെ സ്ഥാനം കരസ്ഥമാക്കി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് സ്വിഫ്റ്റാണ്. 17,599 യുണിറ്റുകളാണ് മാര്‍ച്ച് മാസം മാത്രം സ്വിഫ്റ്റ് വില്‍പ്പന നടത്തിയിരിക്കുന്നത്. 2022 മാര്‍ച്ചിലെ 13,632 ല്‍ നിന്നും 29 ശതമാനം വില്‍പ്പനയാണ് ആള്‍ട്ടോയ്ക്കുണ്ടായിരിക്കുന്നത്. 

തുടര്‍ന്ന് വാഗണ്‍ ആര്‍ 17,305 യൂണിറ്റുമായി രണ്ടാമത് നില്‍ക്കുന്നത്. 2022 മാര്‍ച്ചില്‍ 24,634 ആയിരുന്നു ഇത് 30 ശതമാനത്തിന്റെ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. മൂന്നാം സ്ഥാനം വിതാര ബ്രെസ്സയ്ക്കാണ് 2022 മാര്‍ച്ചില്‍ 12,439 ഉണ്ടായിരുന്ന വില്‍പ്പന 30 ശതമാനം ഉയര്‍ന്ന് 16,227 ആയിട്ടുണ്ട് 

തുടര്‍ന്നുള്ള കണക്കുകൾ

മാരുതി സുസൂക്കി ബലേനൊ 

16,168

ടാറ്റ നെക്‌സോണ്‍            

14,769

ഹ്യുണ്ടായി ക്രെറ്റ          

14,026

മാരുതി സുസൂക്കി ഡിസയര്‍   

13,394 

മാരുതി സുസൂക്കി ഈക്കൊ 

11,995

ടാറ്റ പഞ്ച്                    

10,894 

ഗ്രാന്റ് വിതാര               

10,045


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article