Share this Article
Union Budget
മണിക്കൂറില്‍ 200 കി.മി വേഗത്തിൽ പറക്കാൻ കഴിയുന്ന എയര്‍ബൈക്കുമായി പോളിഷ് കമ്പനി; ബൈക്കിനേക്കാൾ ഭാരം കുറവ്
വെബ് ടീം
21 hours 47 Minutes Ago
1 min read
airbike

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന എയര്‍ബൈക്ക് വികസിപ്പിച്ചെന്ന അവകാശവാദവുമായി പോളിഷ് കമ്പനി. പറക്കും വാഹനങ്ങള്‍ വികസിപ്പിക്കുന്ന വോളോനോട്ട് എന്ന കമ്പനിയുടെ സ്ഥാപകന്‍ തോമസ് പാറ്റന്‍ ആണ് എയര്‍ബൈക്ക് വികസിപ്പിച്ചത്. ജെറ്റ് പ്രൊപ്പല്‍ഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ വാഹനമാണിത്. സാധാരണ മോട്ടോര്‍സൈക്കിളിനേക്കാള്‍ ഏഴ് മടങ്ങ് ഭാരം കുറവാണ് എയര്‍ബൈക്കിനെന്ന് കമ്പനി അവകാശപ്പെടുന്നു.നൂതന കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍, 3ഡി പ്രിന്റിംഗ്, മിനിമലിസ്റ്റിക് സമീപനം എന്നിവയാണ് ബൈക്കിന്റെ ഭാരം കുറയ്ക്കുന്നത്.

360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന സവിശേഷമായ റൈഡിംഗ് പൊസിഷന്‍ റൈഡറെ പറക്കും യന്ത്രവുമായി പെട്ടെന്ന് പൊരുത്തപ്പെടാന്‍ സഹായിക്കുകയും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റെ അനുഭൂതി നല്‍കുകയും ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എയര്‍ബൈക്കിന്റെ സാങ്കേതിക വിശദാംശങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് വാഹനത്തെക്കുറിച്ച് ഉയര്‍ന്നിട്ടുള്ളത്.സ്റ്റാര്‍ വാര്‍സ് ദിനം എന്ന് അറിയപ്പെടുന്ന മെയ് 4-നാണ് വോളോനോട്ട് എയര്‍ബൈക്ക് പുറത്തിറക്കിയത്. പ്രൊഡക്ഷന്‍ മോഡല്‍ എന്ന് വിപണിയിലെത്തുമെന്നോ വിലയോ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article