Share this Article
News Malayalam 24x7
ഓപ്പറേഷൻ സിന്ദൂരിന് ഇന്ന് ഒരുവർഷം
Operation Sindoor

ഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാന് നേരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ 'ഓപ്പറേഷൻ സിന്ദൂർ' ഇന്ന് ഒരു വർഷം പൂർത്തിയാക്കുന്നു. 2025 മെയ് 7 മുതൽ 9 വരെയായിരുന്നു പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഒൻപത് ഭീകര താവളങ്ങൾ തകർത്ത് ഇന്ത്യ ഈ ചരിത്ര സൈനിക നടപടി നടത്തിയത്. 88 മണിക്കൂർ നീണ്ടുനിന്ന ഈ സൈനിക നടപടിയിൽ ഒൻപത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ പൂർണ്ണമായും തകർത്തു.

ജയ്ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൈബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളിൽപ്പെട്ട നൂറിലധികം ഭീകരരെയാണ് ഇന്ത്യൻ സൈന്യം ഈ നടപടിയിലൂടെ ഇല്ലാതാക്കിയത്. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഈ സൈനിക നടപടി സ്വീകരിച്ചത്. സായുധ സേനകൾ തമ്മിലുള്ള ഒത്തൊരുമയ്ക്കുള്ള ഏറ്റവും മികച്ച ഉദാഹരണമായാണ് പ്രതിരോധ വിദഗ്ദ്ധർ ഓപ്പറേഷൻ സിന്ദൂരിനെ വിലയിരുത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories