ഇന്ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലാണ് ആഗോളതലത്തിൽ ഈ ദിനം ആചരിക്കുന്നത്. നീതി ഉറപ്പാക്കുക, അതിജീവിക്കുന്നവരെ സംരക്ഷിക്കുക, കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് 2026-ലെ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പ്രമേയം. ഇതോട് അനുബന്ധിച്ച് ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയുള്ള 16 ദിവസത്തെ ആഗോള ക്യാമ്പയിനും ഇന്ന് ആരംഭിക്കും. മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ നീണ്ടുനിൽക്കുന്നതാണ് ക്യാമ്പയിൻ.. യു എൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകത്താകമാനം മൂന്നിൽ ഒന്ന് സ്ത്രീകൾ, അതായത് ഏകദേശം 84 കോടി ജീവിതത്തിൽ ഒരിക്കലെങ്കിലും ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്. ഗാർഹിക പീഡനം, തൊഴിലിടങ്ങളിലെ ചൂഷണം, സൈബർ അതിക്രമങ്ങൾ എന്നിവയ്ക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം...