Share this Article
KERALAVISION TELEVISION AWARDS 2025
നവയുഗ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
 Apply for Navayuga Courses

പട്ടികജാതി വികസന വകുപ്പും അസാപ് കേരളയും സംയുക്തമായി നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്, ബിസിനസ്സ് അനലിറ്റിക്സ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ഇ.ടി അംഗീകാരമുള്ള കോഴ്‌സിന് ഐ.ഐ.ടി പാലക്കാടിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും.

40 ഒഴിവുകളുള്ള ബിസിനസ് അനലിസ്റ്റ് കോഴ്‌സിലേക്ക് ബിരുദ തലത്തിൽ കണക്ക് ഒരു വിഷയമായി പഠിച്ചിട്ടുള്ളവരോ, ബിരുദാനന്തരബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. 30 ഒഴിവുകളുള്ള എ.ഐ.എം.എൽ കോഴ്‌സിലേക്ക് സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രിക്കൽ എൻജിനിയറിങ് വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബിസിനസ് അനലിസ്റ്റ് കോഴ്‌സിന് 25,000 രൂപയും എ.ഐ.എം.എൽ കോഴ്‌സിന് 40,000 രൂപയുമാണ് ഫീസ്.

യോഗ്യരായ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് പൂർണമായും സൗജന്യമായി പഠിക്കാം. കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പ്ലെയ്‌സ്‌മെന്റ് സഹായം ഉണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം. എ.ഐ.എം.എൽ- http://tiny.cc/dq6c001 ബിസിനസ് അനലിസ്റ്റ്- http://tiny.cc/oq6c001. കൂടുതൽ വിവരങ്ങൾക്ക്: 9656043142, 9495999782, 7736808909.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories