എന്‍ജിനീയറിംഗ് പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കും. ഇന്ന് വൈകീട്ട് നാലുമണി വരെയാണ് ഓപ്ഷന്‍ നല്‍കാനുള്ള സമയം. ജൂലൈ 20 നായിരിക്കും ആദ്യ അലോട്ട്‌മെന്റ്. നേരത്തേ തീരുമാനിച്ച പ്രകാരം തന്നെ ആദ്യ അലോട്ട്മെന്റ് നടക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കി. പുതിയ പ്രോഗ്രാമുകള്‍ക്ക് കോളജുകള്‍ അഫിലിയേഷന്‍ തേടിയിട്ടുള്ളതിനാല്‍ ഓഗസ്റ്റ് 2 വരെ ഓപ്ഷന്‍ സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പുതിയ പ്രോഗ്രാമുകളിലേക്ക് രണ്ടാം അലോട്ട്മെന്റിനു ശേഷം പുതുതായി ഓപ്ഷന്‍ നല്‍കാന്‍ സൗകര്യം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു..