Share this Article
News Malayalam 24x7
ഇന്ന് വായന ദിനം: അറിയാം വായനയുടെ പ്രാധാന്യം
Today is Reading Day

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ഒന്നാണ് വായന. ഇന്ന് വായന ദിനം. ഈ വായന ദിനം നിങ്ങളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്താൻ സഹായിക്കട്ടെ.വായിക്കുന്നവർ മരണത്തിനു മുൻപ് ആയിരം ആയിരം ജന്മം ജീവിക്കുന്നു. എന്നാൽ വായിക്കാത്തവർ ഒറ്റ ജന്മവും.. മാർട്ടിന്റെ വാക്കുകൾ ആണിത്. വായനയുടെ ലോകത്തെ കുറിച്ച് ഓർമിപ്പിച്ചു കൊണ്ട് വീണ്ടും ഒരു വായന ദിനം കൂടി എത്തിയിരിക്കുന്നു.  നമ്മെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ഒന്നാണ് വായന.

കാലം എത്ര മാറിയാലും വായനയും പുസ്തകങ്ങളും ഇല്ലാതാകുന്നില്ല. പുതിയ തലമുറയിലെ പലരും വായനയിലേക്ക് തിരിയുന്നു. നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങളിലെ പ്രിയപ്പെട്ട കഥാ പാത്രങ്ങൾക്ക് എന്നും ഒരേ പ്രായാമാണ്. നമ്മൾ വായിക്കുന്ന കൃതികളിലെ കഥാ പാത്രങ്ങളായി പലപ്പോഴും നമ്മൾ ജീവിക്കാറുണ്ട്. അവരുടെ അനുഭവങ്ങൾ നമ്മുടെ അനുഭവങ്ങൾ ആക്കി മാറ്റാറുമുണ്ട്.


അറിവിന്റെ വെളിച്ചത്തിൽ നിന്ന് ചിന്തകൾ ഉണരുന്നു. ചിന്തകളിൽ നിന്ന് പുതിയ ആദർശവും. കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ വായിച്ചു വളരുക. വായന നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും.എല്ലാവർക്കും വായന ദിന ആശംസകൾ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories