Share this Article
Union Budget
മഞ്ഞുകാലത്ത് നട്‌സ് കഴിക്കൂ.... ഗുണങ്ങളേറെ
Eat Nuts in Winter.... Lots of Benefits

വേനല്‍ക്കാലവും മഴക്കാലവും പോലെ മഞ്ഞുകാലത്തെ ആരോഗ്യവും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പൊടിയും മഞ്ഞും അടങ്ങിയ അന്തരീക്ഷം കൂടുതല്‍ മലിനമാകുന്ന കാലഘട്ടമാണിത്. മഞ്ഞുകാലത്ത് ഭക്ഷണത്തില്‍ നട്‌സ് ഉള്‍പ്പെടുത്തിയാലുണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

മഞ്ഞുകാലമെന്നത് രോഗങ്ങളുടെ കൂടെ കാലഘട്ടമാണ്. ഈ സമയത്ത് രോഗങ്ങള്‍ വരാതിരിയ്ക്കാന്‍ പ്രത്യേഗം ശ്രദ്ധിക്കേണ്ടതുണ്ട്. മഞ്ഞുകാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ ഭക്ഷണക്രമങ്ങള്‍ ചിട്ടപ്പെടുത്തുക എന്നതും അത്യാവശ്യമാണ്. ചില പ്രത്യേക ഭക്ഷണ വസ്തുക്കള്‍ മഞ്ഞുകാലത്ത് കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇതില്‍ ഒന്നാണ് നട്സ്. നട്സ് നിര്‍ബന്ധമായും മഞ്ഞുകാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്ന് പറയുന്നതിന് കാരണങ്ങള്‍ പലതാണ്. ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഫലപ്രദമായി സഹായിക്കുന്ന ഓന്നാണ് നട്സ്. ഇതിലെ സിങ്ക്, സെലേനിയം പോലുള്ള ഘടകങ്ങള്‍ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നു.

പൊതപവേ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണ വസ്തുക്കള്‍ വിശപ്പ് കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നു. നട്സ് പ്രോട്ടീന്‍ സമ്പുഷ്ടമായതിനാല്‍ കലോറിയെ പെട്ടെന്ന് ഊര്‍ജമാക്കി മാറ്റുന്നു. ഇതിനാല്‍ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടില്ല. മഞ്ഞുകാലത്ത് മുടിയ്ക്കും ചര്‍മത്തിനുമെല്ലാം പ്രശ്നം നേരിടുന്നത് സാധാരണയാണ്. ചര്‍മം വരണ്ടുപോകുന്നതാണ് ആളുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഇ എന്നത്. ബദാം, വാള്‍നട്സ് എന്നിവയിലെല്ലാം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിയ്ക്കാന്‍ ഇത് സഹായിക്കുന്നു.

നട്സിലെ പോഷകങ്ങള്‍ ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനുമെല്ലാം നല്ലതാണ്. ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്നവയാണ് ഇവ. നട്‌സില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യവും വൈറ്റമിന്‍ ഡിയുമെല്ലാം എല്ലു സംബന്ധമായ വേദനകളും വാതസംബന്ധമായ പ്രശ്നങ്ങളുമെല്ലാം പരിഹാരമാണ്. അലര്‍ജി പോലുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കാനും നട്സിന് സാധിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories