Share this Article
News Malayalam 24x7
ധൈര്യമായി കഴിച്ചോളു... പേരയ്ക്ക ഒരു ഔഷധമാണ്! | Health Benefits of Guava Fruit
 Health Benefits of Guava Fruit : Read In Malayalam

Health Benefits of Guava Fruit : ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പേരയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പേരയ്ക്ക പല ക്യാന്‍സര്‍ സാധ്യതകളെ തടയാൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക സഹായിക്കും. 

വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. അതിനാല്‍ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം. 

വിറ്റമിന്‍ എ,സി,ബി2,ഇ.കെ,ഫൈബര്‍,മാംഗനീസ്, പൊട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക.  ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. 

നേന്ത്രപ്പഴത്തിന് തുല്യമായ അളവില്‍ പൊട്ടാസ്യം പേരയ്ക്കയിലുണ്ട്. ഇതില്‍ 80 ശതമാനം ജലാംശവും അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് ഇതില്‍ നിന്ന് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ലഭിക്കും.  എന്നാല്‍ ഇത് പരിമിതമായ അളവില്‍ മാത്രമേ ഈ പഴം കഴിക്കാവൂ. ദിവസവും 100-125 ഗ്രാം പേരക്ക കഴിക്കുന്നത് സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പേരയ്ക്ക നല്ലതാണ്. 

ആന്റിഓക്സിഡന്റുകള്‍ ധാരാളമായി ഇതില്‍ അടങ്ങിയിരിക്കുന്നു. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ തടയാന്‍ സഹായിക്കുന്നു. അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ സ്വാഭാവിക സംരക്ഷണം ഇവ നല്‍കുന്നു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article