Share this Article
News Malayalam 24x7
2 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം; വയനാട്ടിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്
Amoebic Meningoencephalitis in Wayanad

വയനാട് ജില്ലയിൽ രണ്ടുപേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് കർശനമായി മുന്നറിയിപ്പ് നൽകി.

മലിനമായ വെള്ളത്തിലെ അമീബ തലച്ചോറിലെത്തുന്നതിലൂടെയാണ് ഈ രോഗം പിടിപെടുന്നത്. രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെങ്കിലും അണുബാധയേറ്റാൽ മരണസാധ്യത ഏറെയാണ്. സംസ്ഥാനത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ എട്ടുപേരാണ് നിലവിൽ ഈ രോഗത്തിന് ചികിത്സയിലുള്ളത്.

പ്രധാന ലക്ഷണങ്ങൾ:

  • പനി

  • ഛർദ്ദി

  • ഓക്കാനം

  • ശക്തമായ തലവേദന

ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അണുബാധയുണ്ടായാൽ ഒമ്പത് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. നേരത്തെ ചികിത്സ തേടിയാൽ രോഗമുക്തി നേടാനാകും.

പ്രതിരോധ മാർഗ്ഗങ്ങൾ:

  • കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.

  • പായൽ പിടിച്ചതോ, മൃഗങ്ങളെ കുളിപ്പിക്കുന്നതോ, മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതോ ആയ ജലാശയങ്ങൾ ഒഴിവാക്കുക.

  • വൃത്തിയാക്കാത്ത ടാങ്കുകളിലെ വെള്ളം ഉപയോഗിക്കരുത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article