Share this Article
image
മുഖത്തെ കറുത്ത പാടുകളാണോ നിങ്ങളുടെ പ്രശ്‌നം, എങ്കില്‍ പരിഹാരമുണ്ട്
വെബ് ടീം
posted on 13-04-2023
1 min read

                       മുഖത്തെ കറുത്ത പാടുകള്‍ പലരെയും അലട്ടുന്ന വലിയൊരു പ്രശ്‌നം തന്നെയാണ്.എന്തുകൊണ്ടാണ് കറുത്ത പാടുകള്‍ വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?ഹോര്‍മോണ്‍ വ്യതിയാനം,ശരീരത്തില്‍ മെലാനിന്റെ ഉത്പാദനം കൂടുമ്പോള്‍,സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നത്, ഗര്‍ഭാവസ്ഥ, ആര്‍ത്തവ വിരാമം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.മാത്രമല്ല മുഖക്കുരു പൊട്ടിക്കുന്നതും കറുത്ത പാടുകള്‍ക്കും ചുളിവുകള്‍ക്കും കാരണമാകുന്നുണ്ട്.കറുത്ത പാടുകളും ചുളിവുകളും മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്. 

തക്കാളി

തക്കാളിയിലെ ആന്റി ഓക്‌സിഡന്റുകള്‍ മുഖത്തെ കറുത്ത പാടുകളും, സുഷിരങ്ങളും അകറ്റി ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു.വിറ്റാമിന്‍ എ,സി എന്നിവയാല്‍ സമ്പുഷ്ടമായ തക്കാളി സൂര്യപ്രകാശം അമിതമായി മുഖത്തടിച്ച് ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുകയും കൊളാജന്‍ രൂപീകരണം കുറക്കുകയും ചെയ്യുന്നു.

തക്കാളി നീര് മുഖത്ത് തേച്ച് 15 മിനിറ്റിന് ശേഷം കഴുകി കളയുക, രണ്ട് ടീസ്പൂണ്‍ തക്കാളി നീരും രണഅട് ടീസ്പൂണ്‍ വെള്ളരിക്ക നീരും ചേര്‍ത്ത് മുഖത്ത് തേച്ച് 15 മിനിറ്റിനു ശേഷം കഴുകി കളയുക.

കറ്റാര്‍വാഴ

മുഖസംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് കറ്റാര്‍വാഴ.മുഖത്തെ കറുത്ത പാടുകള്‍ അകറ്റി മുഖം സുന്ദരമാക്കാന്‍ കറ്റാര്‍വാഴ സഹായിക്കും. കറ്റാര്‍വാഴ ജെല്‍ കിടക്കുന്നതിനു മുന്‍പ് മുഖത്ത് പുരട്ടി മസ്സാജ് ചെയ്യുക

 തൈര്

രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും കുറച്ച് തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക.വരണ്ട ചര്‍മ്മം മൃദുവാക്കാനും പാടുകള്‍ അകറ്റാനും സഹായിക്കുന്നു

കടലമാവ് 

ഒരു ടീസ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്.ആഴ്ചയില്‍ 3 തവണ ഇങ്ങനെ ചെയ്യുന്നത് കറുത്തപാടുകള്‍ മാറഅറാന്‍ സഹായിക്കുന്നു

വിറ്റാമിന്‍ സി 

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന് വളരെ നല്ലതാണ്, ഓറഞ്ച്, നാരങ്ങ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories