Share this Article
image
പല്ല് തേയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വെബ് ടീം
posted on 18-04-2023
1 min read
Dental Health

നമ്മളെല്ലാവരും ദിവസവും ചെയ്യുന്ന ഒരുകാര്യമാണല്ലോ പല്ല് തേയ്ക്കുക  എന്നത്. എന്നാല്‍ നമ്മള്‍ പല്ല് തേയ്ക്കുന്നത് ശരിയായ രീതിയിലാണോ?

പല്ല് തേയ്ക്കേണ്ടത് എങ്ങനെ

ദിവസവും   രാവിലെ ഭക്ഷണത്തിന് മുന്‍പും വൈകുന്നേരം ഭക്ഷണത്തിന് ശേഷവും നിര്‍ബന്ധമായും പല്ല് തേയ്ക്കണം. ഇത് പല്ലിന്റെ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കൂടാതെ മുകളില്‍ നിന്ന് താഴേക്കാണ്  പല്ല് തേയ്‌ക്കേണ്ടത്.അതേ സമയം പല്ലിന് തിളക്കം കൂട്ടാനായി ശക്തിയായി പല്ലുതേയ്ക്കരുത്. ഇത് പല്ലിന് തേയ്മാനം ഉണ്ടാക്കും.കൂടാതെ പല്ലുകള്‍ക്കിടയില്‍ നിന്ന് രക്തം വരിക,പല്ല് പുളിപ്പ് തുടങ്ങി പല്ലുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രം മരുന്നുകള്‍ ഉപയോഗിക്കുക.

ചെറിയ കുട്ടികളെ പല്ലുതേപ്പിക്കുമ്പോള്‍ ബ്രഷിങ് കഴിഞ്ഞ ശേഷം കോട്ടണ്‍ അല്ലെങ്കില്‍ പഞ്ഞി ഉപയോഗിച്ച് മോണ വൃത്തിയാക്കിക്കൊടുക്കുന്നത് നല്ലതാണ്. പല്ല് കേടാകുന്നതും ഇനാമല്‍ നഷ്ടപ്പെടുന്നതും കുറയ്ക്കാന്‍ ഇത് സഹായിക്കും. ഇതോടൊപ്പം പല്ല് തേയ്ക്കാന്‍ ഉപയോഗിക്കുന്ന ബ്രഷ് തിരഞ്ഞെടുക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. സോഫ്റ്റ് ബ്രഷുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത് . ഇത് പല്ലിന്റെ ആരോഗ്യത്തോടൊപ്പം മോണയില്‍ പൊട്ടല്‍ ഇല്ലാതാക്കാനും സഹായിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article