Share this Article
image
മഞ്ഞളല്ല, ചന്ദനമല്ല; മ്യാന്മാറിൻ്റെ സൗന്ദര്യ രഹസ്യം ഇതാണ്
1 min read
A Child with Thanaka on Her Face

ഒരു വ്യക്തിയുടെ സൗന്ദര്യം അയാളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പൊതുവെ ഉള്ള സംസാരം. ഇന്നത്തെ കാലത്ത് പല അത്യാധുനിക രീതികള്‍ ഉണ്ടെങ്കില്‍പോലും സൗന്ദര്യപരിപാലനത്തിനായി എല്ലാവരും നാടന്‍ രീതികള്‍ തന്നെയാണ് കൂടുതലായും പിന്‍തുടരുന്നത്.

സൗന്ദര്യ സംരക്ഷണത്തിനായി പല പച്ചമരുന്നുകളും ഔഷധങ്ങളും നമുക്ക് പരിചിതമാണ്. കസ്തൂരി മഞ്ഞള്‍, രക്തചന്ദനം, തുളസി, ആര്യവേപ്പ്, കറ്റാര്‍വാഴ തുടങ്ങി അനവിധി നിരവധി ഔഷധസസ്യങ്ങള്‍ സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനുമായി ഉപയോഗിക്കാറുണ്ട്. ഈ മഞ്ഞളും ചന്ദനവും ഒക്കെത്തന്നെയാണ് മലയാളികളുടെ സൗന്ദര്യ രഹസ്യം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ആധുനിക കാലത്തെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയില്‍ എത്തുമ്പോള്‍ ട്രേഡ് മാര്‍ക്കായി പറയുന്നതും ഇവയില്‍ ചന്ദനം, തുളസി തുടങ്ങിയ പച്ചമരുന്നുകള്‍ അടങ്ങിയിരിക്കുന്നു എന്ന് തന്നെയാണ്. കേരളത്തിനും ഇന്ത്യയ്ക്കും എന്നതുപോലെ ഇന്ത്യയ്ക്കു പുറത്തേക്ക് പോയാലും വൈവിധ്യമായ സൗന്ദര്യ സംസ്‌കാരം നമുക്ക് കാണാനാകും.

'തനാക' എന്നാല്‍ മ്യാന്മറിന്റെ സൗന്ദര്യ പാരമ്പര്യത്തിന്റെ ഉറവിടം എന്നതിലുപരി ഒരു സംസ്‌കാരം കൂടിയാണ്. ചന്ദനത്തിനോട് സാമ്യമുള്ള തനാക പ്രായഭേദവും ലിംഗഭേദവുമില്ലാതെ ബര്‍മ്മക്കാര്‍ കവിളിലും ചര്‍മ്മത്തിലും പുരട്ടുന്നു എന്നത് ഇതിന്റെ ഒരു സവിശേഷതയാണ്.

മ്യാന്മറിലെ മധ്യമേഖലയില്‍ വളരുന്ന തനാക മരങ്ങളുടെ പുറംതൊലിയില്‍ നിന്നും ലഭിക്കുന്ന പൊടിയാണ് ഇത്. തനാക മരങ്ങള്‍ മധ്യമേഖലയിലെ ഗ്രാമപ്രദേശങ്ങലിലും വനമേഖലകളിലും തുടങ്ങി പലസ്ഥലങ്ങളിലും സുലഭമാണ്. പ്രധാനമായും തനാകയുടെ തടിയും തൊലിയും വേരുമാണ് സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ പരിപലനത്തിനും ഉപയോഗിക്കുന്നത്. മിനുസമുള്ള പരന്ന കല്ലില്‍ വെള്ളം കൂട്ടി ഉരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കിയാണ് തനാക മുഖത്ത് പുരട്ടുന്നത്. തനാകയുടെ വേരുകള്‍ തദ്ദേശീയ മരുന്നായും ഉപയോഗിക്കുന്നു.

നാട്ടിലെ പ്രധാന ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോഴും ക്ഷേത്രങ്ങളിലെ ആഘോഷവേളയിലും പ്രായഭേദമന്യേ മ്യാന്മര്‍ ജനത തനാക കവിളില്‍ പുരട്ടാറുണ്ട്. ഉഷ്ണമേഖലയില്‍ സ്ഥിതിചെയ്യുന്ന ഭൂപ്രദേശമായതിനാല്‍ എപ്പോഴും ചൂട് തങ്ങി നില്‍ക്കുന്ന പ്രദേശമാണ് മ്യാന്മര്‍. അതിനാല്‍ കഠിനമായ ചൂടില്‍നിന്നും രക്ഷനേടാന്‍ ഒരു സണ്‍ സ്‌ക്രീന്‍ എന്നതുപോയെ തനാക ഉപയോഗിക്കാവുന്നതാണ്. ഇത് മഖത്ത് കുളിര്‍മ നിലനിര്‍ത്താനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

ലിംഗഭേദമന്യേ മുഖത്തു തനാക പുരട്ടി നടക്കുന്ന പല പ്രായക്കാരെയും മ്യാന്മര്‍ തെരുവുകളില്‍ നമുക്ക് കാണാനാകും. പ്രയമാകുമ്പോഴുള്ള ചര്‍മ്മ സംരക്ഷണത്തിനായി ചെറുപ്പകാലം മുതല്‍ തന്നെ അമ്മമാര്‍ തന്റെ കുട്ടികളുടെ മുഖത്ത് തനാക പുരട്ടി ശീലിപ്പിക്കാറുണ്ട്. യുവാക്കള്‍ കവിളുകളില്‍ വളരെ മനോഹരമായി ഇലയുടെ ആകൃതിയില്‍ തനാക പുരട്ടാറുണ്ട്.

ഇന്ന് തനാക മ്യാന്മറുകാര്‍ക്ക് ഒരു ജീവന ഉപാതി കൂടിയാണ്. പേസ്റ്റ് രൂപത്തിലും പൗഡര്‍ രൂപത്തിലും തുടങ്ങി പല രീതിയില്‍ തനാക ഇന്ന് വിപണി കൈയ്യടക്കിയിട്ടുണ്ട്. മ്യാന്മര്‍ മാര്‍ക്കറ്റുകളില്‍ സുലഭമായി തനാക ഉല്‍പന്നങ്ങള്‍ ലഭ്യമാണ്.

2000 വര്‍ഷത്തിലെറെ പഴക്കമുള്ള ചരിത്രമാണ് തനാകയ്ക്ക് പറയാനുള്ളത്. 14-ാം നൂറ്റാണ്ടില്‍ റസാദരിറ്റ് എന്ന രാജാവ് രചിച്ച ഒരു കവിതയില്‍ നിന്നുമാണ് തനാകയെ കുറിച്ച് രേഖാമൂലമുള്ള തെളിവുകള്‍ ലഭിക്കുന്നത്. പുരാതനകാലത്തെ ഒരു രാജ്ഞിയാണ് തനാകയെ സൗന്ദര്യവര്‍ദ്ധക വസ്തുവായി ഉപയോഗിച്ചിരുന്നത് എന്നാണ് വിശ്വാസം. വര്‍ഷങ്ങള്‍ ഇത്ര പിന്നിട്ടിട്ടും തനാകയുടെ ഉപയോഗം ഇപ്പോഴും മ്യാന്മര്‍ ജനത തുടര്‍ന്നു പോകുന്നു. പല ഔഷധഗുണമുള്ളതാണെങ്കിലും ബര്‍മീസ് സൗന്ദര്യത്തിന്റെ രഹസ്യമെന്ന നിലയിലാണ് തനാക പ്രശസ്തമാകുന്നത്.

Unlock Flawless Skin: Discover Thanaka, Myanmar's Ancient Beauty Secret

 Unveiling the secrets of Burmese women! Thanaka, a natural paste made from tree bark, offers sun protection, reduces blemishes, and cools the skin. Learn more about this age-old beauty ritual!

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories