കോഴിക്കോട് അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചേളാരി സ്വദേശിയായ 11 കാരി രോഗമുക്തി നേടി ആശുപത്രി വിട്ടു. രണ്ടാഴ്ചത്തെ ശ്രവപരിശോധന ഫലം നെഗറ്റീവ് ആയതോടെ കുട്ടി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. ഇതോടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മൂന്നു കുട്ടികള്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും ആറു പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയില്‍ തുടരുകയാണ്. സ്വകാര്യ ആശുപത്രിയില്‍ മറ്റൊരാളും ചികിത്സയിലുണ്ട്. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെഎണ്ണം10ആയി.