Share this Article
KERALAVISION TELEVISION AWARDS 2025
വിഖ്യാത ഫാഷന്‍ ഡിസൈനര്‍ ജോര്‍ജിയോ അര്‍മാനി അന്തരിച്ചു
വെബ് ടീം
posted on 04-09-2025
1 min read
giorgio armani

മിലാന്‍: വിഖ്യാത ഫാഷന്‍ ഡിസൈനര്‍ ജോര്‍ജിയോ അര്‍മാനി അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വസ്ത്രസങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ ഇറ്റാലിയന്‍ ഡിസൈനറായിരുന്നു ജോര്‍ജിയോ അര്‍മാനി. അര്‍മാനി എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സ്ഥാപകന്‍ കൂടിയാണ് ജോര്‍ജിയോ.ഹൗട്ട്‌ക്കോച്ചര്‍, റെഡി മെയ്ഡ് വസ്ത്രങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഷൂ, വാച്ചുകള്‍, ആഭരണങ്ങള്‍, ഫാഷന്‍ സാധനങ്ങള്‍, കണ്ണടകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഹോം ഇന്റീരിയറുകള്‍ തുടങ്ങിയ വിവിധ മേഖലകൡ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ചു.

മിലാൻ ഫാഷൻ വീക്കിൽ തന്റെ കൈയൊപ്പ് ചാർത്തിയ ജോർജിയോ അർമാനി ഫാഷൻ ഹൗസിൽ തന്റെ 50–ാം വാർഷികം ആഘോഷിക്കുന്നതിനായി തയ്യാറെടുക്കുന്നതിനെടയാണ് വിടവാങ്ങിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories