Share this Article
image
എന്താണ്‌ ടെക് നെക്ക്? അറിയാം ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗവും

പുതിയ തലമുറ ഏറ്റവും അധികം നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ടെക് നെക്ക്. എന്തൊക്കെയാണ് ടെക് നെക്ക് അഥവാ കഴുത്ത് വേദനയുടെ ലക്ഷണങ്ങളെന്നും പ്രതിരോധ മാര്‍ഗവും നോക്കാം.

ദീര്‍ഘനേരം തല മുന്നോട്ട് കുനിച്ച് മൊബൈല്‍ അല്ലെങ്കില്‍ ലാപ്ടോപ് ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന കഴുത്തു വേദനയെയാണ് ടെക് നെക്ക് എന്ന് വിളിക്കുന്നത്. തോളിന് മുകളില്‍ തല ഗുരുത്വാകര്‍ഷണ രേഖയ്ക്ക് നേരെ ആയിരിക്കണം.

എന്നാല്‍ മൊബൈല്‍ അല്ലെങ്കില്‍ ലാപ്ടോപ് ഉപയോഗിക്കുമ്പോള്‍ തല മുന്നോട്ട് കുനിക്കുന്നതിന് വ്യത്യാസം വരുത്തുന്നു. ഇതിലൂടെ കഴുത്തിലെ പിന്നിലെ പേശികള്‍ക്ക് കൂടുതല്‍ അധ്വാനിക്കേണ്ടി വരും. കഠിനമായ കഴുത്തു വേദനയായിരിക്കും ഇതിന്റെ ഫലം.

ഒന്നോ രണ്ടോ ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല ടെക് നെക്ക്. കാലക്രമേണ വികസിച്ചു വരുന്ന വിട്ടുമാറാത്ത ആരോഗ്യപ്രശ്നമാണിത്. ഗുരുതരമായാല്‍ സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് എന്ന ആരോഗ്യ പ്രശ്നത്തിലേക്കും ഇത് നയിച്ചേക്കാം. പേശികളില്‍ നിന്നും ലിഗമെന്റുകളെയും ഡിസ്‌ക്കിനെയുമാണ് ഇവ ബാധിക്കും.

കഴുത്തിന് താഴെ വശത്തും തോളിന് മുകളിലുമായി കഠിനമായ വേദന, തലവേദന, കഴുത്തിനും തോളുകളുടെ മുകള്‍ ഭാഗങ്ങളിലും കാഠിന്യം അനുഭവപ്പെടുക, തലകറക്കം പോലെ അനുഭവപ്പെടുക എന്നിങ്ങനെയാണ് ടെക് നെക്കിന്റെ പ്രധാന ലക്ഷണങ്ങള്‍. തോളിനും കഴുത്തിനും കൃത്യമായ വ്യായാമം ചെയ്യുകയാണ് ടെക് നെക്കിനെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം.

വ്യായാമം ചെയ്യുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് സാധ്യത കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ മൊബൈല്‍, ലാപ്‌ടോപ് ഉപയോഗം മാത്രമല്ല പുസ്തകം വായിക്കുമ്പോഴും ഇതേ ആരോഗ്യപ്രശ്‌നം ഉണ്ടാവും.ചുരുക്കം പറഞ്ഞാല്‍ തല മുന്നോട്ട് കുനിച്ച് ചെയ്യുന്ന എല്ലാ ജോലികള്‍ക്കും ടെക് നെക്ക് പാര്‍ശ്വഫലമായി പ്രത്യക്ഷപ്പെടാം.

ലാപ്ടോപ്പോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോള്‍ സ്‌ക്രീനിന്റെ മുകള്‍ഭാഗം നിങ്ങളുടെ കണ്ണിന്റെ ലെവലിലാണെന്ന് ഉറപ്പാക്കുക. മുന്നോട്ട് കുനിക്കുന്നതിനുപകരം, തോളിനും ഇടുപ്പിനുമൊപ്പം തല നിലനിര്‍ത്താന്‍ ശ്രമിക്കുക, ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഉപയോഗം നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ ടെക് നെക്ക് പ്രതിരോധിക്കാന്‍ കഴിയും.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories