Share this Article
image
ചെറുപ്പം നിലനിര്‍ത്താന്‍ പപ്പായയോ
വെബ് ടീം
posted on 21-04-2023
1 min read
Pappaya For Face , Beauty Tips

മിക്കവരുടെയും വീടുകളില്‍ ഉണ്ടാകുന്ന പഴമാണ് പപ്പായ. ഭക്ഷണമായിട്ട് മാത്രമല്ല മുഖസൗന്ദര്യത്തിനും പപ്പായ വളരെ ഫലപ്രദമാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റീഓക്‌സിഡന്റുകളും അവശ്യ വിറ്റാമിനുകളായ എ,സി എന്നിവയും ലൈക്കോപീന്‍, എന്‍സൈമുകള്‍, ബീറ്റാ കരോട്ടിന്‍ എന്നിവ മുഖത്തെ ചുളിവുകളും പാടുകളും കുറയ്ക്കുകയും ചര്‍മ്മത്തിന് നിറവും യുവത്വവും നിലനിര്‍ത്താനും സഹായിക്കുന്നു. 

പഴുത്ത പപ്പായ മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തെ മൃദുവും തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു. പാടുകള്‍, പൊള്ളലുകള്‍, ചര്‍മ്മരോഗങ്ങള്‍ എന്നിവയ്ക്കുള്ള ഫലപ്രദമായ പരിഹാരമാണ് പപ്പായ.

പപ്പായ - വെള്ളരിക്ക 

മുഖത്തെയും കഴുത്തിലെയും കറുത്ത പാടുകളകറ്റാന്‍  പപ്പായയും വെള്ളരിക്കയും റോസ്  വാട്ടറില്‍ മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകി കളയുക.

പപ്പായ- തേന്‍

മുഖക്കുരു മാറാന്‍ ഒരു കഷ്ണം പപ്പായയും ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുക. 30 മിനിറ്റിനു ശേഷം കഴുകി കളയുക.

പപ്പായ - മുട്ട

കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ മാറാന്‍ പപ്പായ, മുട്ട വെള്ള,നാരങ്ങാ നീര്,തേന്‍,തൈര്, എന്നിവ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേക്കുക. 20 മിനിറ്റിനു ശേഷം ചുടു വെള്ളം ഇപയോഗിച്ച് കഴുകി കളയാം.

പപ്പായ - തക്കാളി

ചര്‍മ്മത്തിന് യുവത്വം നിലനിര്‍ത്താന്‍ പപ്പായയും തക്കാളി നീരും പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേക്കാവുന്നതാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article