പുകവലിയും മദ്യപാനവും വലിയ രീതിയിലാണ് ശരീരത്തെ ബാധിക്കുന്നത്. എല്ലാ ദിവസവും ഇത്തരത്തില്‍ ലഹരി നുകരുന്നവര്‍ക്ക് ആരോഗ്യം നഷ്ടപ്പെട്ടേക്കാം. ദിവസവും പുകവലിച്ചാല്‍ എന്തെല്ലാം ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നതെന്ന് പരിശോധിക്കാം.
ഭക്ഷണത്തിന് പകരം പുകവലി ശീലമാക്കിയവരാണ് പലരും. എന്നാല്‍ ഇത്തരക്കാര്‍ അവരുടെ സമ്മര്‍ദം കുറയ്ക്കുന്നതിനും ടെന്‍ഷന്‍ കുറയ്ക്കുന്നതിനുമാണ് പുകവലി ശീലമാക്കിയിരിക്കുന്നത്. ഇത് ഹൃദ്രോഗത്തിനും ക്യാന്‍സറിനും കാരണമായേക്കാം.
പുകവലി ഹൃദയമിടിപ്പിന് നേരിട്ട് കാരണമാവാനും സാധ്യതയുണ്ട്. സിഗരറ്റ് വലിക്കുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കുകയും രക്തയോട്ടം വര്‍ധിച്ച് രക്തകുഴലുകളെ ചുരുക്കുകയും ചെയ്യും. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ് ബാധിക്കുന്നത്.
പുകവലിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് പുകവലിച്ച് മിനുട്ടുകള്‍ക്കുള്ളിലാണ് വലിയതോതില്‍ ഹൃദയമിടിക്കുന്നത്. അതേസമയം രക്തസമ്മര്‍ദവും കൂടുതലായിരിക്കും. കൂടാതെ ഇത്തരക്കാരുടെ മറ്റൊരു പ്രശ്‌നമാണ് പുകവലി സമയത്ത് ഓക്‌സിജന്റെ അളവ് കുറയുന്നത്.
പുകയിലെയിലെ കാര്‍ബണ്‍ മോണോക്‌സൈഡ് കാരണമാണ് ഓക്‌സിജന്റെ അളവ് കുറയുന്നതിന് കാരണമാകുന്നത്. കൂടാതെ രക്തം കട്ടപിടിക്കുന്നതിനും സ്‌ട്രോക്ക് ഉണ്ടാകാനും സാധ്യതയുണ്ട്.