അടുത്ത കാലത്ത് ഹിറ്റായ ഒരു ആരോഗ്യകരമായ ഒരു ഭക്ഷണമാണ് ചിയ സീഡ്. നിരവധി ഗുണങ്ങളടങ്ങിയ ഇത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചിയ സീഡ്‌സ് ഇത് ഒരു തെക്കേ അമേരിക്കന്‍ ഉത്പന്നമാണ്. പ്രോട്ടീനുകള്‍,നാരുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ചിയാ സീഡ്‌സ് ദിവസവും രണ്ട് സ്പൂണ്‍ വീതമെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണങ്ങള്‍ നിരവധിയാണ്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് ചിയ സീഡ്‌സ്.
അമിതമായ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും, ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ ചര്‍മ്മ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. ഇത് കഴിക്കുമ്പോള്‍ വിശപ്പ് കുറയും. കൂടാതെ ദഹന പ്രക്രിയ മികച്ച രീതിയില്‍ നടക്കുകയും ചെയ്യും.
വെള്ളം , തൈര്, പാല് എന്നവയില്‍ 10 മിനിറ്റിലധികം കുതിര്‍ത്ത് വച്ചുവേണം ഇത് കഴിക്കാന്‍. എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ചിയ സീഡ്‌സ് വളരെ നല്ലതാണ്. അതുപോലെ തന്നെ പ്രമേഹ രോഗികള്‍ക്കും ധൈര്യമായി ഇത് കഴിക്കാവുന്നതാണ്. കാരണം ര്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചിയ സീഡ്‌സിന് കഴിയും.