Share this Article
KERALAVISION TELEVISION AWARDS 2025
കണ്ണിന് താഴെയുള്ള കറുപ്പ്; പല ആരോഗ്യപ്രശ്നങ്ങൾക്കും ശരീരം നല്‍കുന്ന സൂചന
Dark circles under the eyes are also a symptom of many health problems

കണ്ണിന് താഴെ കാണുന്ന കറുപ്പ് ഉറക്കമില്ലായ്മ കൊണ്ടാണ് എന്നാണ് പൊതുവെയുള്ള ധാരണ. നന്നായി ഉറങ്ങുന്നുവരിലും കണ്ണിനു താഴെ കറുപ്പ് കാണപ്പെടാറുണ്ട്. പല ആരോഗ്യപ്രശ്‌നങ്ങളുടെയും ശരീരം നല്‍കുന്ന സൂചന കൂടിയാണ് കണ്ണിന് താഴെയുള്ള കറുപ്പ്.

അലര്‍ജിയും നിര്‍ജ്ജലീകരണവും കാരണം ഇത്തരത്തില്‍ കണ്ണിന് താഴെ കറുത്തപാട് വരാന്‍ സാധ്യതയുണ്ട്. കൂടാതെ വിറ്റാമിന്‍ ഡി, കെ, ഇ, ബി, അയേണ്‍ എന്നിവയുടെ കുറവ് മൂലവും കണ്ണിന് താഴെ കറുപ്പ് വരാം. തൈറോയിഡ്, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ ആദ്യ ലക്ഷങ്ങളില്‍ ഒന്നാണ് കണ്ണിന് താഴെ വരുന്ന കറുത്ത പാടുകള്‍.

ജീവിതശൈലിയില്‍ മാറ്റം വരുത്തിയിട്ടും കറുപ്പ് മാറുന്നില്ലെങ്കില്‍ വൈദ്യസഹായം തേടണം. മാത്രമല്ല കുഴിഞ്ഞ കണ്ണുള്ളവര്‍ക്കും സ്വാഭാവികമായി കണ്ണിനു താഴെ കറുത്ത പാടുകള്‍ ഉണ്ടാവാറുണ്ട്. ചില മരുന്നുകളോടുള്ള അലര്‍ജിയും ഹീമോഗ്ലോബിന്‍ കുറയുന്നതും വരണ്ട ചര്‍മ്മമുള്ളവര്‍ക്കും കണ്ണിന് താഴെ കറുപ്പ് ഉണ്ടാകാം.

ഇവ മാറാന്‍ പലരും പല തരം ക്രീമുകള്‍ വാങ്ങി ഉപയോഗിക്കാറുണ്ട്. അതിനെക്കാള്‍ നല്ലത് ശരിയായ വൈദ്യ സഹായം തേടി യഥാര്‍ഥ കാരണം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതാണ് ഏറ്റവും നല്ലത്. ശരിയായ പോഷകാഹാരം, സമ്മര്‍ദം കുറയ്ക്കല്‍, നല്ല ഉറക്കം എന്നിവ കണ്ണിനു താഴെയുളള ഒരു പരിധിവരെ മെച്ചപ്പെടുത്തും. മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും പതിയെ ഇവ കുറയ്ക്കാന്‍ സഹായിക്കും.

ആഹാരത്തില്‍ കൂടുതല്‍ മഗ്‌നീഷ്യം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. മഗ്‌നീഷ്യം കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാന്‍ സഹായിക്കും. ബദാം, പിസ്ത തുടങ്ങിയവയില്‍ മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories