Share this Article
News Malayalam 24x7
എന്താണ് അപൂര്‍വ രോഗമായ മയോസിറ്റിസ്?
What is myositis disease ?

പേശികളുടെ ബലഹീനത, വേദന തുടങ്ങിയ ലക്ഷണങ്ങളിലൂടെ ഉണ്ടാവുന്ന അപൂര്‍വ രോഗമാണ് മയോസിറ്റിസ്.വിവിധ രോഗങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ് ഇതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

മസിലുകളില്‍ വീക്കം സംഭവിക്കുന്ന ഒരു അവസ്ഥയാണ് മയോസിറ്റിസ്. മയോ എന്നാല്‍ പേശികള്‍ എന്നും ഐറ്റിസ് എന്നാല്‍ വീക്കവുമെന്നാണ് അര്‍ഥംഅണുബാധകള്‍, മരുന്നുകള്‍, രോഗപ്രതിരോധ ശേഷിക്കുറവ് എന്നിവ മൂലവും ഈ അസുഖം ഉണ്ടായേക്കാം.

ഒരു ലക്ഷത്തില്‍ നാല് മുതല്‍ 22 പേര്‍ക്ക് മാത്രമേ ഈ രോഗം വരാന്‍ സാധ്യതയുള്ളു. പേശികള്‍ സ്വന്തം രോഗപ്രതിരോധ സംവിധാനത്താല്‍ നശിക്കപ്പെടുന്ന അവസ്ഥ കൂടിയാണിത്. സാധാരണയായി പേശികളില്‍ കഠിനമായ വേദനയും, പേശികളുടെ ബലക്കുറവ്, നടക്കുമ്പോള്‍ കാലിടറി വീഴുക, ക്ഷീണം, തളര്‍ച്ച തുടങ്ങിയവയില്‍   ബുദ്ധിമുട്ട് കാണിക്കുന്നതാണ് ലക്ഷണങ്ങള്‍.

സാധാരണയായി ക്ലിനിക്കല്‍ പരിശോധന, രക്തപരിശോധന, എംആര്‍ഐ,മസില്‍ ബയോപ്സി എന്നിവയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. തുടക്കത്തിലെ രോഗ നിര്‍ണയം നടത്തിയാല്‍ വ്യായാമം ഫിസിയോതെറാപ്പി തുടങ്ങിയവയിലൂടെ രോഗാവസ്ഥയെ മറികടക്കാം. അതേസമയം മയോസിറ്റിസിന്റെ ഗുരുതരമായ ലക്ഷണങ്ങള്‍ അനുഭവിക്കുന്നവര്‍ ഈ കാലയളവില്‍ വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article