Share this Article
ആർട്ടെമിസ് 3; 14 ദിവസത്തെ ദൗത്യ പദ്ധതി വിശദമായി പ്രഖ്യാപിച്ച് നാസ
 Artemis III

ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 3 ന്റെ വിശദമായ ദൗത്യപദ്ധതി പ്രഖ്യാപിച്ച് നാസ. 14 ദിവസത്തെ ദൗത്യത്തില്‍ നാലംഗ സംഘമാണ് ബഹിരാകാശത്തെത്തുക. ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുന്‍പായി ഭൂമിയുടെ താഴ്ന്ന ഭ്രമണപഥം അഥവാ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് ബഹിരാകാശ പേടകങ്ങളും ലാന്‍ഡറുകളും തമ്മിലുള്ള ഡോക്കിഗും മറ്റ് സാങ്കേതിക വിദ്യകളും പരീക്ഷിക്കുകയാണ് ആര്‍ട്ടെമിസ് 3 ന്റെ ലക്ഷ്യം. എസ്എല്‍എസ് റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഓറിയോണ്‍ പേടകത്തിലാണ് ദൗത്യസംഘം ബഹിരാകാശത്തെത്തുന്നത്. തുടര്‍ന്ന് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ്, ബ്ലൂ ഒറിജിന്റെ ബ്ലൂ മൂണ്‍ ലാന്‍ഡറുകള്‍ എന്നിവയുമായി പരിശോധനകള്‍ നടത്തും. ആദ്യം വിക്ഷേപിക്കുക ബ്ലൂ മൂണാണ്. ബ്ലൂ മൂണ്‍ ഭ്രമണപഥത്തിലെത്തിയ ശേഷം തൊട്ട് പിന്നാലെ ഓറിയോണ്‍ വിക്ഷേപിക്കും. റാന്‍ഡി ബ്രെസ്‌നിക്, ലൂക്ക പാര്‍മിറ്റാനോ, ഫ്രാങ്ക് റൂബിയോ, ആന്‍ഡ്രെ ഡഗ്ലസ് എന്നിരാണ് ദൗത്യ സംഘത്തിലുള്ളത്.2027 പകുതിയോടെ ആയിരിക്കും വിക്ഷേപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories