Share this Article
News Malayalam 24x7
CPIM സംസ്ഥാന സമ്മേളനം നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും
CPIM

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സിപിഐഎം നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും. ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന സമിതിയും ചേരും.

സംസ്ഥാന സമ്മേളനം നടക്കാനിരിക്കുന്ന കൊല്ലത്ത് ഏരിയ കമ്മിറ്റി പിചിച്ചുവിട്ടതടക്കം സമ്മേളന കാലത്ത് സംഘടനാ നടപടികള്‍ പലതും സിപിഐഎം എടുത്തിട്ടുണ്ട്. ഇത് പ്രാബല്യത്തില്‍ വരണമെങ്കില്‍ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം വേണം

പെരിയ ഇരട്ടക്കൊലക്കേസ് കുറ്റവാളികളായ നേതാക്കളുടെ കാര്യത്തില്‍ സംഘടനാ നടപടി സ്വീകരിക്കേണ്ടതുണ്ടോ എന്നതിലും സംസ്ഥാന സമിതിക്ക് ശേഷമായിരിക്കും തീരുമാനം.

തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കത്തിനായി പാര്‍ട്ടിയേയും മുന്നണിയേയും സജ്ജമാക്കുന്നതിനുള്ള നയസമ്മേളനങ്ങള്‍ സംസ്ഥാന  സമിതിയില്‍ ഉണ്ടായേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories