Share this Article
News Malayalam 24x7
അദാനി കമ്പനിക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസർച്ച് പിരിച്ചുവിട്ടു
Hindenburg

അദാനി കമ്പനിക്കള്‍ക്കെതിരെ വന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചു പൂട്ടുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകന്‍ നെയ്റ്റ് ആന്‍ഡേഴ്‌സണ്‍ അറിയിച്ചു. പ്രവര്‍ത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂര്‍ത്തിയായെന്ന് ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു. വളരെ അപ്രതീക്ഷിതമായ തീരുമാനമാണ് സ്ഥാപകന്‍ നെയ്റ്റ് ആന്‍ഡേഴ്‌സണ്‍ പുറത്തുവിട്ടത്.

2017ലാണ് ഹിന്‍ഡന്‍ബര്‍ഗ് പ്രവര്‍ത്തനം ആരംഭിച്ചത്. വിവിധ കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് വളരെ ശ്രദ്ധേയമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. 2020ല്‍ നിക്കോള എന്ന വാഹനകമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സ്‌ഫോടനാത്മകമായ റിപ്പോര്‍ട്ടാണ് കമ്പനിക്ക് ശ്രദ്ധ നല്‍കിയത്. അദാനിയും ഹിന്‍ഡന്‍ബര്‍ഗും തമ്മിലുള്ള പോര് ഓഹരി വിപണിയിലടക്കം പ്രതിഫലിച്ചിരുന്നു. എന്നാല്‍ എന്നാണ് അടച്ചുപൂട്ടുന്നത് എന്ന തിയ്യതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories