ആലപ്പുഴ കരുവാറ്റയില്‍ 65 കാരനെ കൊലപ്പെടുകത്തിയ കൗമാര സംഘത്തിലെ ആണ്‍കുട്ടികളെ കസ്റ്റ്ഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ്. ഇതിനായി ശനിയാഴ്ച്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് അപേക്ഷ നല്‍കും. കുറ്റകൃത്യ ഗൂഢാലോചനയില്‍ മുഖ്യ പങ്ക് വഹിച്ച പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കരുവാറ്റ സ്വദേശി ശിവന്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശിവന്‍കുട്ടിയുടെ കൊച്ചുമകളായ 13 കാരി ഉള്‍പ്പടെ 4 പേര്‍ പ്രതികളാണ്. പിടിയിലായ മറ്റ് മൂന്ന് പേര്‍ കൊല്ലം പരവൂര്‍ സ്വദേശികളാണ്. മൂന്നു പേര്‍ക്കും 17 വയസാണ് പ്രായം. ഇവരെയും ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.