വടകര എംഡിഎംഎ കേസിലെ പ്രതികളായ അധ്യാപികമാര്‍ കൂരാച്ചുണ്ട് സ്വദേശി കാവ്യ, ആവള സ്വദേശി നീഷ്മ എന്നിവരുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് നാല് മണിയോടെ ഇരുപ്രതികളെയും വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കും. കേസിലെ പ്രധാന സൂത്രധാരനെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ആദ്യം അറസ്റ്റിലായ കീര്‍ത്തനയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വയനാട് സ്വദേശിയെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിക്കുന്നത്. ഇയാള്‍ക്കായി ഇതര സംസ്ഥാനങ്ങളിലടക്കം പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ, പ്രതികളായ അധ്യാപികമാരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. കേസില്‍ നേരത്തെ അറസ്റ്റിലായ ഓണ്‍ലൈന്‍ ഡെലിവറി ബോയ് ജിജില്‍ കുര്യാക്കോസിന്റെ അക്കൗണ്ട് വഴി ഒരു കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പയ്യോളിയിലെ മറ്റൊരു എംഡിഎംഎ കേസിലും പ്രതിയായ ജിജിലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.