Share this Article
News Malayalam 24x7
ദിനുഷയ്ക്ക് സെഞ്ചുറി, കൊളംബോ ടെസ്റ്റിൽ സമനില പിടിച്ചെടുത്ത് ശ്രീലങ്ക, ഇന്ത്യക്ക് പരമ്പര 1-0
വെബ് ടീം
17 hours 18 Minutes Ago
1 min read
cricket

കൊളംബോ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ  സോണാൽ ദിനുഷയുടെ സെഞ്ചുറിയോടെ പൊരുതിയ ശ്രീലങ്ക സമനില പിടിച്ചെടുത്തു. ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മുന്നിൽ ഫോളോ ഓൺ ചെയ്ത ശേഷം രണ്ടാം ഇന്നിങ്സിൽ മധ്യനിരയുടെയും വാലറ്റത്തിന്റെയും പോരാട്ടവീര്യമാണ്‌ ലങ്കയെ തുണച്ചത്‌. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 429 റൺസ് എന്ന നിലയിൽ നിൽക്കെ ടെസ്‌റ്റിന്‌ വിരാമമായി. ആദ്യ ടെസ്റ്റിൽ വിജയിച്ച ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര (1-0) സ്വന്തമാക്കി.രണ്ടാം ഇന്നിങ്സിൽ സോണാൽ ദിനുഷയുടെ നിർണായക സെഞ്ചുറിയും (108), പസിന്ദു സൂരിയബണ്ഡാര (92), കമിന്ദു മെൻഡിസ് (55) എന്നിവരുടെ അർധസെഞ്ചുറികളുമാണ് ശ്രീലങ്കയ്ക്ക് കരുത്തായത്. കേശര നുവാന്ത 46 റൺസും നേടി.ഇന്ത്യയ്ക്കായി മാനവ് സുതാറും രവീന്ദ്ര ജഡേജയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. പ്രസിദ്‌ കൃഷ്ണ, മുഹമ്മദ് സിറാജ്, ശരൺഷ് ജയിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ദേവദത്ത് പടിക്കലിന്റെയും (117) ധ്രുവ് ജുറെലിന്റെയും (115 നോട്ടൗട്ട്) സെഞ്ചുറികളുടെ കരുത്തിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 503 റൺസെടുത്ത് ഒന്നാം ഇന്നിങ്സ്‌ ഡിക്ലെയർ ചെയ്‌തിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories