Share this Article
News Malayalam 24x7
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ
വെബ് ടീം
posted on 01-09-2026
1 min read
SANJU

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ഇന്ത്യൻ ടീമിലെത്തി.ഇഷാൻ കിഷനും കീപ്പറായി ടീമിൽ. ശ്രേയസ് അയ്യർ നായകനായി തുടരും. തിലക് വർമ്മയാണ് വൈസ് ക്യാപ്റ്റൻ. അഭിഷേക് ശർമ്മ , വൈഭവ് സൂര്യവൻഷി എന്നിവർ തുടരും. 

സെപ്റ്റംബർ 13, 15, 17 തീയതികളിൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

സഞ്ജുവിനെ സിംബാബ്‌വെ പര്യടനത്തില്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത് ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. വിശ്രമം അനുവദിച്ചതാണെന്നായിരുന്നു ബിസിസിഐ വൃത്തങ്ങള്‍ നല്‍കിയ വിശദീകരണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories