Share this Article
News Malayalam 24x7
14 കാരിയെ ശല്യം ചെയ്തയാൾക്ക് 2 വർഷവും 3 മാസവും തടവും 8,500 രൂപ പിഴയും ശിക്ഷ
Court Sentences Man to 2 Years and 3 Months Imprisonment for Harassment

പത്തനംതിട്ടയിൽ 14 കാരിയെ ലൈംഗിക ഉദ്ദേശത്തോടുകൂടി നിരന്തരം ശല്യം ചെയ്തയാൾക്ക് 2വർഷവും 3 മാസവും തടവും 8,500 രൂപ പിഴയും ശിക്ഷ. അതിവേഗ പോക്സോ കോടതിയുടെ വിധിയിലാണ് പത്തനംതിട്ട ജില്ലയിൽ, ജയകൃഷ്ണനെ ശിക്ഷിച്ചത്. 14 കാരിയായ പെൺകുട്ടിയെ 2025 ഒക്ടോബർ മാസത്തിലും അതിനുമുൻപ് പലതവണയും പ്രതി നിരന്തരം  ലൈംഗിക ചുവയോടെ അശ്ലീലം പറയുകയും, മുണ്ടു പൊക്കി കാണിക്കുകയും ചെയ്തു.  ഇത് ചോദ്യം ചെയ്ത കുട്ടിയുടെ അമ്മൂമ്മയെ  ദേഹോപദ്രവം ഏൽപ്പിച്ചതുമാണ് കേസിന് ആസ്പദമായ സംഭവം. കീഴ്വായ്പൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories