Share this Article
News Malayalam 24x7
കളമശ്ശേരി കൂട്ട ബലാത്സംഗം; ശരണ്യയെയും സജ്ഞുവിനെയും ചോദ്യം ചെയ്യാൻ പൊലീസ്
Kalamassery Case

കളമശ്ശേരിയിലെ കൂട്ട ബലാത്സംഗക്കേസില്‍ പ്രതികളായ ശരണ്യയെയും സജ്ഞുവിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ശ്രീരാജിനെയും ജിത്ത് മാര്‍ട്ടിനെയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്ക് എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്ന് അന്വേഷിക്കും. സ്പാകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും പൊലീസ് ശക്തമാക്കും. പിടിയിലായ പ്രതികളെ കൂടാതെ രണ്ട് പേര്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ ആരോപണം. പതിനഞ്ചോളം യുവതികളുടെ വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ ശരണ്യ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ശരണ്യ ലൈംഗികാതിക്രമം നടത്തുന്ന സമയത്ത് കാവല്‍ നിന്നത് ശരണ്യയുടെ സുഹൃത്ത് സഞ്ജുവാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. നാലുപ്രതികളില്‍ ശരണ്യയാണ് അതിക്രൂരമായി തന്നെ ഉപദ്രവിച്ചതെന്ന് യുവതി ആവര്‍ത്തിച്ചു പറയുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories