Share this Article
News Malayalam 24x7
'ജയമാധവന്‍ നായരെ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടി '; ക്രൈംബ്രാഞ്ച്
Crime Branch Findings in Jayamadhavan Nair Case

തിരുവനന്തപുരം കരമന കൂടത്തില്‍ കുടുംബത്തിലെ ജയമാധവന്‍ നായരെ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടെന്ന് ക്രൈംബ്രാഞ്ച്. സ്വത്ത് തട്ടിയെടുക്കാനായി രവീന്ദ്രന്‍ നായര്‍ വ്യാജ വില്‍പത്രം നിര്‍മ്മിച്ചു.  ജയമാധവന്‍ നായര്‍ വീണ്ടും  വിവാഹം കഴിച്ചാല്‍ സ്വത്തുക്കള്‍ക്ക് വേറെ അവകാശി ഉണ്ടാകും എന്നാ ആശങ്കയാണ്  കൊലപാതകത്തിലേക്ക് നയിച്ചത്.


സുഹൃത്തായ അനിലിന്റെയും ബന്ധുവായ സജുവിന്റെയും  സഹായവും രവീന്ദ്രന്‍ നായര്‍ക്ക് ലഭിച്ചു. അനിലിന്റെ കാറിലാണ് ജയമാധവന്‍ നായരെ ആശുപത്രിയില്‍ കൊണ്ടുപോയത്. ഈ കാറില്‍ നിന്ന് രക്തക്കറയും കണ്ടെത്തിയിരുന്നു. സഞ്ജുവാണ് കാര്‍ ഓടിച്ചിരുന്നത്. ഇതില്‍ അനില്‍ നേരത്തെ മരിച്ചു. സജു നിലവില്‍ വിദേശത്താണ് ഇയാളെ നാട്ടിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. അനിലിന്റെ കാറില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. രവീന്ദ്രന്‍ നായരുടെ ബ്രെയിന്‍ ഇലട്രികല്‍ ഓസിലേഷന്‍ സിഗ്നേച്ചര്‍ പ്രൊഫൈലിങ് പരിശോധന ഉള്‍പ്പടെയുള്ള ശാസ്ത്രീയ പരിശോധനകളാണ് കേസില്‍ നിര്‍ണായകമായത്. വില്‍പത്രവും വ്യാജമാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. 

2017 ലാണ് ജയമാധവന്‍ കൊല്ലപ്പെട്ടത്.15 വര്‍ഷത്തിനിടെ കൂടത്തില്‍ കുടുംബത്തിലെ ഏഴ് പേരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട പരാതിയിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ ജയമാധവന്റെ മരണത്തില്‍ മാത്രമാണ് ക്രൈംബ്രാഞ്ചിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories