എറണാകുളം നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ വാഹനം ഇടിച്ചുണ്ടായ അപകടക്കേസിൽ പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പ്രതിഭാഗത്തിന് വേണ്ടി ഗൂഢാലോചന വാദങ്ങൾ ഉന്നയിച്ചെങ്കിലും കോടതി അത് കർശനമായി വിമർശിച്ചിരുന്നു.
പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദം പ്രതിഭാഗം ആവർത്തിച്ചപ്പോൾ, നരഹത്യാ കുറ്റം ഉൾപ്പെടെ ചുമത്തപ്പെട്ടതിനാൽ ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കേസിൽ കോടതിയുടെ നിർണ്ണായക വിധി ഇന്ന് പുറത്തുവരും.