നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടത്തില് പ്രതി സുഹൈലിനെതിരെ നടപടി ആരംഭിച്ച് മോട്ടോര് വാഹന വകുപ്പ്. നിയമലംഘനങ്ങളില് കാരണം കാണിക്കല് നോട്ടീസ് അയച്ചു. ലൈസന്സ് റദ്ദാക്കുന്നതിന് മുന്പ് സുഹൈലിനെ കേള്ക്കാനാണ് എംവിഡിയുടെ തീരുമാനം. കാറില് നിയമവിരുദ്ധ മോഡിഫിക്കേഷനും പ്രഥാമിക പരിശോധനയില് മിനികൂപ്പറിന്റെ സൈലന്സറില് അനധികൃത മോഡിഫിക്കേഷനും കണ്ടെത്തിയിട്ടുണ്ട്. കാര് വിശദ പരിശോധനക്ക് വിധേയമാക്കും. വാഹനത്തിന്റെ അമിത വേഗത സിസിടിവിയില് വ്യക്തമാണ്. വിമാനത്താവള വഴിയിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു .കാറിന്റെ ഇഡിആര് വിവരങ്ങള് ലഭിച്ചതിന് ശേഷമായിരിക്കും തുടര് നടപടികളില് തീരുമാനമാകുക.