Share this Article
KERALAVISION TELEVISION AWARDS 2025
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്
Police again registered a case against Rahul Mangoottathil

യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരണം ഒരുക്കിയതിനാണ് കേസ്. 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിലാണ് കേസിൽ രണ്ടാം പ്രതി. 

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരണം ഒരുക്കിയതിൽ 12 പേരെയാണ് പ്രതിചേർത്തത്. ഇതിൽ രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പ്രതിയാണ്. ഇതിന് പുറമെ കണ്ടാലറിയുന്ന 200 ഓളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.  

ഗതാഗതം തടസപ്പെടുത്തിയെന്നും പൊതുജന സമാധാനം തകർത്തുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനം ഉണ്ടാക്കിയെന്നും സർക്കാർ ഫ്ളക്സ് ബോർഡുകൾ തകർത്തുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. പൊലീസ് ആജ്ഞ ലംഘിച്ചു ന്യായവിരുദ്ധ പ്രവർത്തി നടത്തിയെന്നും എഫ്ഐആറിൽ ചൂണ്ടികാട്ടുന്നു.

രാഹുൽ റിമാന്‍ഡിൽ കഴിഞ്ഞിരുന്ന പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരിക്കാൻ യൂത്ത് കോൺ ഗ്രസ് പ്രവർത്തകരുടെ വൻ തിരക്ക് ആയിരുന്നു. പ്രവർത്തകർക്കൊപ്പം ഷാഫി പറമ്പിൽ എംഎൽഎ, അടക്കമുള്ള നേതാക്കളും സ്വീകരിക്കാൻ എത്തിയിരുന്നു. രാഹുൽ ജയിലിന് പുറത്ത് വന്നതോടെ വീണ്ടും കേസെടുത്ത് രാഹുലിനെ കുരുക്കിലാക്കാനുള്ള നീക്കമാണ് പോലീസ് ഇപ്പോൾ ചെയ്യുന്നത്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories