Share this Article
News Malayalam 24x7
സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; കേസ് പരിഗണിക്കുന്നത് മാറ്റി
Suresh Gopi misbehaved with media worker

കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കേസ് പരിഗണിക്കുന്നത് ഫെബ്രുവരി നാലിലേക്ക് മാറ്റി. കോഴിക്കോട് ജുഡീഷ്യൽ  മജിസ്ട്രേറ്റ് കോടതിയാണ് കേസ് മാറ്റിയത് . സുരേഷ് ഗോപി ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല.

ജാമ്യ നടപടികൾ പൂർത്തിയാക്കാൻ ഒക്ടോബർ 16 ന് സുരേഷ് ഗോപി കോടതിയിൽ ഹാജരായിരുന്നു. കുറ്റപത്രം റദ്ദാക്കണെമന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സുരേഷ് ഗോപിയുടെ നീക്കം. കേസില്‍ നേരത്തെ സഹമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു.അത് നിരാകരിച്ചാണ് മാധ്യമ പ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കിയത്. 2023 ഒക്ടോബര്‍ 27-ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടുന്നതിനിടെയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories