Share this Article
News Malayalam 24x7
മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് നല്‍കിയില്ല; വെടിനിര്‍ത്തല്‍ കരാര്‍ വൈകും
Benjamin Netanyahu

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലാകുന്നത് വൈകും. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് ഇതുവരെ നല്‍കിയില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. പട്ടിക കിട്ടാതെ വെടിനിര്‍ത്തല്‍ സാധ്യമാകില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

അതേസമയം പട്ടിക വൈകുന്നത് സാങ്കേതിക കാരണങ്ങള്‍ കൊണ്ടെന്ന് ഹമാസിന്റെ പക്ഷം. വടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരാന്‍ മണിക്കൂറുകള്‍ ശേഷിക്കേയാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഇന്ന് രാവിലെ പ്രാദേശിക സമയം എട്ടര മുതല്‍  മൂന്നു ഘട്ടങ്ങളായുള്ള കരാറിന്റെ ആദ്യഘട്ടംപ്രാബല്യത്തില്‍ വരുമെന്നായിരുന്നു നെതന്യാഹു അറിയിച്ചിരുന്നത്.

ഇന്നലെ ഇസ്രയേല്‍ സമ്പൂര്‍ണ കാബിനറ്റും വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കിയിരുന്നു. ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസും ആയിരത്തോളം പലസ്തീന്‍ തടവുകാരെ ഇസ്രായേലും മോചിപ്പിക്കുമെന്നായിരുന്നു കരാര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories